ഘോഷയാത്രക്കിടെ സ്‌ഫോടനം; രണ്ടു മരണം

അമൃത്സര്‍: പഞ്ചാബിലെ തറന്‍ താറനില്‍ ഘോഷയാത്രക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു മരണം.

പഹു ഗ്രാമത്തില്‍ ‘നഗര്‍ കിര്‍ത്തന്‍’ ഘോഷയാത്രയ്ക്കിടെ പടക്കങ്ങള്‍ സൂക്ഷിച്ച ട്രാക്ടര്‍ ട്രോളിക്കു തീപിടിച്ചായിരുന്നു അപകടം. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്. പടക്കം പൊട്ടിക്കുന്നതിനിടെ വാഹനത്തില്‍ സൂക്ഷിച്ച സ്ഫോടകവസ്തുക്കളിലേക്ക് തീപടരുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ട് 4.30നാണ് സംഭവം.

പഹുവിന്ദ് ഗ്രാമത്തിലെ ബാബാ ദീപ് സിങ് ഗുരുദ്വാരയില്‍ നിന്നാരംഭിച്ച ഘോഷയാത്ര ചബ്ബ ഗ്രാമത്തിലെ തഹ്ല സാഹിബ് ഗുരുദ്വാരയിലേക്കാണ് പുറപ്പെട്ടത്. ഇതിനിടെ ഘോഷയാത്ര ദല്‍ക്കേയിലെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. പടക്കം സംഭരിച്ച വണ്ടിയില്‍ ഏഴോളം യുവാക്കള്‍ ഉണ്ടായിരുന്നു.

പടക്കം പൊട്ടിക്കുന്നതിനിടെ വാഹനത്തില്‍ സൂക്ഷിച്ച സ്പോടകവസ്തുക്കളിലേക്ക് തീപടരുകയും പൊട്ടിത്തെറിക്കുകയുമായിരുന്നെന്ന് തരണ്‍ തരണ്‍ എസ്എസ്പി ധ്രുവ് ധാഹിയ പറഞ്ഞു. 15ഓളം പേര്‍ മരിച്ചിട്ടുണ്ടെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News