ആലപ്പുഴ: കെ എം മാണിയുടെ സ്മാരകത്തിന് തുക അനുവദിച്ചത് രാഷ്ട്രീയ മാന്യതയാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
നമുക്ക് രാഷ്ട്രീയ വിമര്‍ശനങ്ങളുണ്ടാവും, രൂക്ഷമായ വിയോജിപ്പുകളുണ്ടാവും. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് കെഎം മാണിയോട് യോജിപ്പില്ല. എന്നാല്‍ അദ്ദേഹത്തെ ആദരിക്കുന്ന വിഭാഗം സമൂഹത്തിലുണ്ട്. കെഎം മാണി കേരളത്തിലെ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാവായിരുന്നു എന്നത് നിഷേധിക്കാനാവില്ല. മാണിയുടെ സ്മാരകത്തിന് തുക വകയിരുത്തിയത് രാഷ്ട്രീയ മാന്യതയാണെന്നും വിമര്‍ശനങ്ങളുണ്ടെങ്കില്‍ ഉള്‍ക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.