
തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍ എന്ന പാക് താലിബാന്റെ ഉപനായകനായ ഷെയ്ഖ് ഖാലിദ് ഹഖാനിയും ഉറ്റ വിശ്വസ്തനായ ഖാരി സൈഫുള്ള പെഷവാരിയും അഫ്ഗാനിസ്ഥാനില്‍ സുരക്ഷാ ഭടന്മാരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
ജനുവരി 31 നാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് തീവ്രവാദ സംഘടനകളുടെ ആശയവിനിമയങ്ങള്‍ നിരീക്ഷിക്കുന്ന ‘സൈറ്റ്’ സംഘം റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്ഥാനില്‍ ഒരു ദൗത്യത്തിനിടെയാണ് കൊല്ലപ്പെട്ടത് എന്നാണ് പാക് താലിബാന്‍ പറയുന്നത്. അഫ്ഗാന്‍ താലിബാന്‍ ഘടകമായ ഹഖാനി ശൃംഖലയുമായി ഖാലിദ് ഹഖാനിക്ക് ബന്ധമില്ലെന്നാണ് കരുതപ്പെടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here