നെല്‍ക്കര്‍ഷകന് റോയല്‍റ്റി രാജ്യത്ത് ആദ്യം; നെല്‍ക്കൃഷിക്കായി 118 കോടിരൂപ ചെലവഴിക്കും

കൃഷി ചെയ്യാവുന്ന നെല്‍വയല്‍ ഉടമസ്ഥര്‍ക്ക് ഹെക്ടറിന് 2000 രൂപവീതം റോയല്‍റ്റി അനുവദിക്കും. പരിസ്ഥിതി സംരക്ഷണത്തില്‍ നെല്‍വയലുകളുടെ പ്രാധാന്യം കണക്കിലെടുത്താണ് ബജറ്റ് നിര്‍ദേശം. രാജ്യത്ത് ആദ്യമായാണ് ഇത്തരം പദ്ധതി. കൃഷി ഭവന്‍ വഴിയായിരിക്കും കര്‍ഷകരെ തെരഞ്ഞെടുക്കുക.

നെല്‍ക്കൃഷിക്കായി 118 കോടിരൂപ ഈവര്‍ഷം ചെലവഴിക്കും. ഹെക്ടറിന് 5500 രൂപ സബ്‌സിഡിയായി കൃഷി വകുപ്പ് നല്‍കും. തരിശുരഹിത പദ്ധതിയുടെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങളും സഹായിക്കും. കോള്‍ മേഖലയില്‍ ഇരിപ്പൂ കൃഷിക്ക് ഓപ്പറേഷന്‍ ഡബിള്‍ കോള്‍ നടപ്പാക്കുന്നതിന് രണ്ടു കോടിരൂപ നല്‍കും. പൊക്കാളി കൃഷിക്ക് രണ്ടു കോടിരൂപയും വകയിരുത്തലുണ്ട്.

തരിശുരഹിത ഗ്രാമങ്ങളുടെ എണ്ണം ഈവര്‍ഷം 152 ആയി ഉയരും. നിലവിലുള്ളത് 26. കാര്‍ഷികമേഖലയ്ക്ക് 764 കോടിരൂപ ആകെയുണ്ട്. മറ്റ് ഏജന്‍സികളുംകൂടി പരിഗണിച്ചാല്‍ കാര്‍ഷികമേഖലയില്‍ രണ്ടായിരത്തോളം കോടിരൂപ ഈവര്‍ഷം ചെലവഴിക്കപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News