സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വില്‍ക്കാന്‍ സൂക്ഷിച്ചിരുന്ന വ്യാജ ബിയര്‍ പിടികൂടി

വിദ്യാര്‍ത്ഥികള്‍ക്ക് വില്‍ക്കാന്‍ സൂക്ഷിച്ചിരുന്ന വ്യാജ ബിയര്‍ പിടികൂടി.കൊല്ലം ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഭക്ഷ്യ സുരക്ഷാ വിഭാഗവും,കൊല്ലം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് വ്യാജ ബിയര്‍ പിടിച്ചെടുത്തത്.വിദ്യാര്‍ത്ഥികള്‍ വ്യാജ ബിയര്‍ ഉപയോഗിക്കുന്നുവെന്നറിഞ്ഞതിനെ തുടര്‍ന്ന് കൊല്ലം ഇളമ്പള്ളൂരിലെ സ്‌കൂള്‍ അധികൃതര്‍ പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിനെ അറിയിക്കുകയായിരുന്നു.പരാതി ജില്ലാ കളക്ടറുടെ മുമ്പില്‍ എത്തുകയും വ്യാജ ബിയര്‍ പിടികൂടാന്‍ കളക്ടര്‍ അബ്ദുല്‍ നാസര്‍ എക്‌സൈസിനും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനും നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

റെയിഡില്‍ കുണ്ടറ മുക്കടയിലെ ഒരു കടയില്‍ നിന്നു ഒരു കുപ്പി വ്യാജ ബിയര്‍ പിടികൂടി, തുടര്‍ന്ന് കണ്ണനല്ലൂരിലെ മൊത്ത വിതരണ കേന്ദത്തില്‍ നടന്ന റെയിഡില്‍ 1000 ത്തോളം കുപ്പി വ്യാജ ബിയര്‍ കൂടി പിടിച്ചെടുത്തു.പരിശോദനയില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് ബിയര്‍ എന്നെഴുതിയ ദ്രാവകം വില്‍പ്പനക്കെത്തിച്ചതെന്നു വ്യക്തമായി. മാത്രമല്ല കണ്ണനല്ലൂരിലെ വ്യാജ ബിയര്‍ മൊത്ത വിതരണ കേന്ദ്രത്തിനു ഭക്ഷ്യസുരക്ഷ ലൈസന്‍സില്ലെന്നും കണ്ടെത്തി.

പിടിച്ചെടുത്ത വ്യാജ ബിയറില്‍ ആല്‍ക്കഹോളിന്റെ അംശമൊ മറ്റ് ലഹരി പദാര്‍ത്ഥമൊ കലര്‍ത്തിയിട്ടുണ്ടൊ എന്ന് കണ്ടെത്താന്‍ സാമ്പിള്‍ ശേഖരിച്ച് പരിശോദനക്കയച്ചു.ബിയറെന്ന് തെറ്റിദ്ധരിപ്പിക്കും വിധം ലേബല്‍ ഒട്ടിച്ച് വിറ്റതിന് ഭക്ഷ്യ സുരക്ഷാ വിഭാഗം നടപടി സ്വീകരിക്കും.വ്യാജ ബിയര്‍ പിടികൂടിയത് സംബന്ധിച്ച് കോടതിയില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here