കശുവണ്ടി ഫാക്ടറികളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ബജറ്റില്‍ 135 കോടി രൂപ

അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറക്കുന്നതിനും വ്യവസായപുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുമായി സംസ്ഥാന ബജറ്റില്‍ 135 കോടി രൂപ നീക്കി വെച്ചു.തോട്ടണ്ടി സംഭരണത്തിനു മാത്രമായി കാഷ്യു ബോര്‍ഡിന് 50 കോടി രൂപയാണ്
അനുവദിച്ചത്.

പിണറായി സര്‍ക്കാര്‍ അധികാരം ഏറ്റ ശേഷം 480ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.അടഞ്ഞു കിടക്കുന്ന മറ്റു ഫാക്ടറികള്‍ തുറക്കുന്നതിനും വ്യവസായപുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുമുള്ള തീവ്രയജ്ഞ വര്‍ഷമായി 2020-21 മാറുമെന്നും ബജറ്റ് ഉറപ്പ് നല്‍കുന്നു. ഇതിനായി 135 കോടി രൂപ നീക്കി വെച്ചു.

1970കളില്‍ ഏെറ്റടുത്ത ഫാക്ടറികളുടെ ഉടമസ്ഥര്‍ക്ക് വില നല്‍കുന്നതിനുവേണ്ടി
20 കോടി രൂപ.പുനരുദ്ധാരണ പേക്കേജിലെ സ്വകാര്യ കശുവണ്ടി ഫാക്ടറികളടെ പലിശ സബ്‌സിഡിക്കായി 20 കോടി രൂപ.ഗ്രാറ്റുവിറ്റി കുടിശിക നല്‍കുന്നതിനായി 20 കോടി രൂപ. കാഷ്യൂ ബോര്‍ഡിന് 50 കോടിയും,കോര്‍പ്പേറഷെന്റയും കാപ്പക്‌സിന്റെയും നവീകരണത്തിന്
20 കോടി രൂപയും കശുമാവ് കൃഷിക്ക് 5 കോടി രൂപയും അനുവദിച്ചു.

എന്നാല്‍ കാഷ്യു ബോര്‍ഡിന് തോട്ടണ്ടി വില തിരിച്ചു നല്‍കുന്നതിന് എസ്‌ക്രു അക്കൗണ്ട് ആരംഭിക്കണം എന്ന കഴിഞ്ഞ ബജറ്റിലെ നിബന്ധന പാലിക്കാന്‍ കാപ്പക്‌സും കോര്‍പ്പറേഷനും തയ്യാറായിട്ടില്ലെന്നും ബജറ്റില്‍ ധനമന്ത്രി ചൂണ്ടികാട്ടി.കശുവണ്ടിപ്പരിപ്പിന്റെ വിപണിയിലും ഈ വര്‍ഷം മുതല്‍ കാഷ്യു ബോര്‍ഡ് ഇടപടും.2019ല്‍ കശുവണ്ടി വികസന കോര്‍പ്പേറഷനില്‍ 161 തൊഴില്‍ ദിനങ്ങള്‍ നല്‍കിയപ്പോള്‍ കാപ്പക്‌സില്‍ 214 ദിവസെത്ത തൊഴിലും ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News