
കാലം മാറി പാലം വന്നു, എങ്കിലും ഗജവീരന്മാര്‍ പതിവു തെറ്റിക്കാതെ ഇടച്ചാല്‍ നീന്തി കൊല്ലം പേഴുംതുരുത്ത് ഭദ്രാദേവീക്ഷേത്രത്തില്‍ പ്രദക്ഷിണംവെച്ചു. ഗജമേളയോടെ ഉത്സവത്തിന് സമാപനമായി. പതിവുപോലെ പട്ടംതുരുത്ത് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ പ്രദക്ഷിണംചെയ്ത് ആറ് ഗജവീരന്മാരാണ് ഇടച്ചാല്‍ നീന്തിക്കയറി പേഴുംതുരുത്തിലെത്തിയത്.ഗജമേളക്കും കെട്ടുകാഴ്ചക്കും നൂറുകണക്കിന് വിദേശികളടക്കം ആയിരങ്ങളാണ് പേഴുംതുരുത്തില്‍ സാക്ഷികളായി.
ക്ഷേത്രം ഭാരവാഹികളുടെയും ഫയര്‍ ഫോഴ്സ്, വനംവകുപ്പ്, എലിഫെന്റ് സ്‌ക്വാഡ്, പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെയും നിതാന്ത ജാഗ്രതയിലാണ് ഗജമേള നടന്നത്.വൈകീട്ടോടെ കെട്ടുകാഴ്ചകള്‍ ആരംഭിച്ചു. ഗജമേളയ്ക്കുശേഷം നൃത്തനാടകം, ആറാട്ട് എന്നിവയോടെ തന്ത്രി ദേവീദാസന്‍ പണ്ടാരത്തില്‍, മേല്‍ശാന്തി അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ 30-ന് കൊടിയേറിയ ഉത്സവ പരിപാടികള്‍ക്ക് സമാപനമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here