
കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ തോട്ടം തൊഴിലാളികള്‍ക്ക് ഗവണ്‍മെന്റ് ഐറ്റിഐ അനുവദിച്ചു. വംശീയ കലാപത്തെ തുടര്‍ന്ന് കുളത്തുപ്പുഴ ആര്‍.പി.എല്‍ എസ്റ്റേറ്റില്‍ പുനരധിവസിപ്പിക്കപ്പെട്ട ശ്രീലങ്കന്‍ തമിഴ് വംശജരുടെ മക്കള്‍ക്കിനി തുടര്‍വിദ്യാഭ്യാസത്തിന് തമിഴ്‌നാട്ടിലേക്ക് പോകേണ്ട.
ഇതാദ്യമായാണ് കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഗവണ്‍മെന്റ് ഐറ്റിഐ അനുവദിക്കുന്നത്.കുളത്തുപ്പുഴ കൂവക്കാട് ഗവണ്‍മെന്റ് ഹൈസ്്കൂള്‍ വളപ്പിലാണ് ഐറ്റിഐ സ്ഥാപിക്കുക.ഗവണ്‍മെന്റ് ഐറ്റിഐ സ്ഥാപിക്കുന്നതോടെ റബര്‍ പ്ലാന്റേഷന്‍ ലിമിറ്റഡിലെ 1450 കുടുമ്പങ്ങളുടെ മക്കള്‍ക്ക് ഇനി തുടര്‍വിദ്യാഭ്യാസത്തിനായി തമിഴ്‌നാടിനെ ആശ്രയിക്കണ്ട.
റബര്‍ അധിഷ്ഠിത തൊഴിലില്‍ പരിശീലനം നല്‍കുകയാണ് മറ്റൊരു ലക്ഷ്യം. വംശീയ കലാപത്തെ തുടര്‍ന്നാണ് കുളത്തുപ്പുഴ ആര്‍.പി.എല്‍ എസ്റ്റേറ്റില്‍ ശ്രീലങ്കന്‍ തമിഴ് വശജരെ പുനരധിവസിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here