വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തിനു ഒരു അപകടവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി: ”ഭീതിയും ആശങ്കയും വേണ്ട; അസ്വസ്ഥത ഉണ്ടാക്കുന്ന സംഭവങ്ങളെ മുളയിലെ നുള്ളിക്കളഞ്ഞു”

പത്തനംതിട്ട: വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തിനു ഒരു അപകടവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അസ്വസ്ഥത ഉണ്ടാക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ സര്‍ക്കാര്‍ മുളയിലെ നുള്ളിക്കളഞ്ഞു. വിശ്വസിക്കുന്ന മതം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരു തരത്തിലുള്ള ഭീതിയും ആശങ്കയും വേണ്ട. കേരളത്തില്‍ ഭരണഘടന ഉറപ്പു നല്‍കുന്ന എല്ലാ സ്വാതന്ത്ര്യം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പൗരത്വ ഭേദഗതി വിഷയങ്ങള്‍ ചര്‍ച്ച വിഷയമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആണ് മുഖ്യമന്ത്രി സര്‍ക്കാര്‍ നിലപാട് ഒരിക്കല്‍ കൂടി വ്യക്തമാക്കിയത്. അസംബ്ലീസ് ഓഫ് ഗോഡ് ജനറല്‍ കണ്‍വെന്‍ഷനിലായിരിന്നു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇവിടെ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ സ്ഥലതെത്തി അക്രമ ഭിഷണി മുഴക്കിയതിനെതിരെയും മുഖ്യമന്ത്രി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പ് വരുമ്പോള്‍ സമ്മര്‍ദതന്ത്രത്തിന് വശപ്പെടുന്നവരല്ല പെന്തക്കോസ്ത് സഭയെന്നും സഭയില്‍ ഇടയലേഖയനം വായിക്കാറുമില്ലെന്നും മുഖ്യമന്ത്രി പ്രശംസിച്ചു. എംഎല്‍എമാരും ജനപ്രതിനിധികളും അടക്കം നിരവധി പേരാണ് കണ്‍വെന്‍ഷന്റെ ഭാഗമാകാന്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News