തനിക്ക് ഫാന്‍സ് അസോസിയേഷനുകള്‍ വേണ്ടെന്നും താരപദവി തന്നെ ഭ്രമിപ്പിക്കുന്നില്ലെന്നും വ്യക്തമാക്കി ഫഹദ് ഫാസില്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം വ്യക്തമാക്കുന്നത്.
”എന്നെ ആരാധിക്കാനും എന്റെ സിനിമകള്‍ വിജയിപ്പിക്കാനും എനിക്ക് ഫാന്‍സ് അസോസിയേഷനുകള്‍ ആവശ്യമില്ല. താരപദവി ഉറപ്പിക്കാന്‍ കൈയടിനേടുന്ന മാസ് രംഗങ്ങള്‍ കൂടുതല്‍ ചെയ്യേണ്ട കാലമൊക്കെ കഴിഞ്ഞു.
കുമ്പളങ്ങി നൈറ്റ്‌സില്‍ ഞാന്‍ നായകനല്ല. പക്ഷേ, കഥയും കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. അതുകൊണ്ടുതന്നെ കള്ളനും അത്യാഗ്രഹിയും മനോരോഗിയുമായി എത്താന്‍ എനിക്ക് മടിയില്ല.
കഥയിലേക്കും കഥാപാത്രത്തിലേക്കും എത്തിച്ചേരാനായി ചില ശ്രമങ്ങള്‍ നടത്താറുണ്ട്. പലപ്പോഴും രണ്ട് ദിവസം മുന്‍പെ സെറ്റിലെത്തി കാര്യങ്ങള്‍ മനസിലാക്കുകയാണ് പതിവ്. അഭിനയിക്കേണ്ട രംഗങ്ങള്‍ക്കായി തലേദിവസം റിഹേഴ്സലുകളൊന്നും നടത്താറില്ല.
നമ്മള്‍ കണ്ടതും കേട്ടതും അറിഞ്ഞതുമായ കാര്യങ്ങള്‍ കഥാപാത്രങ്ങളെ സ്വാധീനിക്കും. അഭിനയത്തെ ചിട്ടപ്പെടുത്തുന്നതില്‍ വായനയ്ക്ക് വലിയ സ്വാധീനമുണ്ട്. ഫഹദ് പറയുന്നു.”

Get real time update about this post categories directly on your device, subscribe now.