“ഹിന്ദുക്കളെന്ന് പറയൂ’; ആദിവാസികള്‍ക്ക് മേല്‍ ആര്‍എസ്എസ്സിന്റെ സമ്മര്‍ദ്ദം

ജനസംഖ്യ കണക്കെടുപ്പിന് വരുമ്പോള്‍ ഹിന്ദുക്കള്‍ എന്ന് പറയണമെന്ന് ആവശ്യപ്പെട്ട് ആദിവാസികള്‍ക്ക് മേല്‍ ആര്‍എസ്എസ്സിന്റെ സമ്മര്‍ദ്ദം.

ആദിവസി ജനസംഖ്യ കൂടുതലുള്ള മധ്യ പ്രദേശ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് ആര്‍എസ്എസ് ഇതിനായി പ്രചാരണം നടത്തുന്നത്. എന്നാല്‍ ആദിവാസികളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അനുവദിക്കില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു.

കഴിഞ്ഞയാഴ്ച ഭോപാല്‍ സന്ദര്‍ശിച്ച ആര്‍ എസ് എസ് മേധാവി മോഹന്‍ഭാഗവത് ചത്തീസ്ഗണ്ടിലെയും മധ്യപ്രദേശിലേയും സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ യോഗം വിളിച്ച് ആദിവാസിവിഭാഗത്തില്‍പ്പെട്ടവരെകൊണ്ട് ഹിന്ദുമത വിശ്വാസികളാണെന്ന് പറയിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് സൂചന. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുള്ളത് മധ്യപ്രദേശിലും ചത്തീസ്ഗണ്ടിലുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News