ദില്ലി തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് 24 മണിക്കൂര്‍: പോളിംഗ് ശതമാനം പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഞെട്ടിപ്പിക്കുന്നത്, എന്താണ് സംഭവിക്കുന്നതെന്ന് കെജ്രിവാള്‍

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 24 മണിക്കൂര്‍ പിന്നിട്ടിട്ടും പോളിംഗ് ശതമാനം പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍.

അവസാന പോളിംഗ് ശതമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടിട്ടില്ലെന്നത് തികച്ചും ഞെട്ടിപ്പിക്കുന്നതാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

”തികച്ചും ഞെട്ടിപ്പിക്കുന്നതാണ്. ഇസി എന്താണ് ചെയ്യുന്നത്? പോളിംഗ് കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം അവര്‍ എന്തുകൊണ്ടാണ് വോട്ടെടുപ്പ് കണക്കുകള്‍ പുറത്തുവിടാത്തത്?” കെജ്രിവാള്‍ ട്വിറ്ററിലൂടെ ചോദിച്ചു.

സാധാരണ വോട്ടിംഗ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോളിംഗ് ശതമാനം പുറത്തുവിടാറുണ്ട്. ഇന്നലെ ആറ് മണിയോടെ വോട്ടിംഗ് അവസാനിച്ചിരുന്നു. കമ്മീഷന്റെ നടപടി ബിജെപിയെ സഹായിക്കാനാണെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ ആരോപണം.

ഫെബ്രുവരി 11നാണ് വോട്ടെണ്ണല്‍. ആകെ 1.48 കോടി വോട്ടര്‍മാരാണുള്ളത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here