യോജിപ്പ് മഹാശക്തി: പ്രതിപക്ഷത്തിന് സല്‍ബുദ്ധി ഉദിക്കട്ടെയെന്ന് ആശിക്കുന്നു; സംസ്ഥാന സര്‍ക്കാരിനെ പിന്നെയും എതിര്‍ക്കാമല്ലോ; ഇപ്പോള്‍ ഒന്നിക്കാം, രാജ്യം അപകടത്തിലാണ്: ഒന്നിച്ച സമരത്തിന് വീണ്ടും ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ഒന്നിച്ച സമരത്തിന് ആഹ്വാനം ചെയ്ത് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രതിപക്ഷത്തിന് സല്‍ബുദ്ധി ഉദിക്കട്ടെയെന്ന് ആശിക്കുന്നു. സംസ്ഥാന സര്‍ക്കാരിനെ പിന്നെയും എതിര്‍ക്കാമല്ലോ. ഇപ്പോള്‍ ഒന്നിച്ചു നിന്നുകൂടെ, രാജ്യം അപകടത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോജിപ്പ് മഹാശക്തിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ ജനസംഖ്യ രജിസ്റ്റര്‍ തയ്യാറാക്കാനുള്ള എലിമിനേഷന്‍ ചെയ്യില്ല. സെന്‍സസ് എടുക്കുക എന്നതില്‍ തെറ്റില്ല. കാലങ്ങളായി സെന്‍സസ് നടത്തുന്ന രീതിയില്‍ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here