ഏറ്റവും വലിയ കൊടുങ്കാറ്റ് ആഞ്ഞുവീശി; നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി

ഏഴ് വര്‍ഷത്തിനിടെ ബ്രിട്ടന്‍ കണ്ട ഏറ്റവും വലിയ കൊടുങ്കാറ്റ് ആഞ്ഞുവീശിയതോടെ അപകടസാധ്യത മുന്‍നിര്‍ത്തി നൂറുകണക്കിന് വിമാനങ്ങള്‍ യാത്ര റദ്ദാക്കി.

ദുബായില്‍ നിന്നുള്ള എമിരേറ്റ്‌സ് വിമാനങ്ങളും ലണ്ടനിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി. സ്‌കോട്ട്ലണ്ടിലേക്ക് വീശിയടിച്ച സിയാറ കൊടുങ്കാറ്റ് മൂലം യുകെയില്‍ കാറ്റിന്റെ വേഗത 90 എംപിഎച്ച് ആയി ഉയരുമെന്നാണ് മുന്നറിയിപ്പ്.

സ്‌കോട്ട്ലണ്ടിന്റെ വെസ്റ്റ് തീരങ്ങളില്‍ 70 എംപിഎച്ച് വേഗത്തിലാണ് കാറ്റ് വീശുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നുണ്ട്.

മോശം കാലാവസ്ഥ വ്യോമഗതാഗതം താറുമാറാക്കി. യൂറോപ്പിന് അകത്തും, പുറത്തേക്കും സഞ്ചരിക്കുന്ന നൂറുകണക്കിന് വിമാനങ്ങള്‍ യാത്ര റദ്ദാക്കി. ഹീത്രൂ, ഗാറ്റ്വിക്ക് തുടങ്ങിയ യുകെ വിമാനത്താവളങ്ങളിലും റദ്ദാക്കലും, യാത്ര വൈകലും തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here