ദില്ലി തെരഞ്ഞെടുപ്പ്: പോളിംഗ് ശതമാനം 62.59; തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപനം തെരഞ്ഞെടുപ്പ് കഴിഞ്ഞ് 24 മണിക്കൂറിന് ശേഷം

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ 62.59 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

2015 നിയമസഭാ തെരഞ്ഞെടുപ്പില്‍ 67.12 ആയിരുന്നു പോളിങ് ശതമാനം.

തെരഞ്ഞെടുപ്പ് കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കു ശേഷവും അന്തിമ പോളിങ് ശതമാനം പുറത്തുവിടാത്തതിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഉള്‍പ്പെടയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

ഇതുപിന്നാലെയാണ് ദില്ലി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രണ്‍ബീര്‍ സിങ് വാര്‍ത്താസമ്മേളനത്തില്‍ കണക്കുകള്‍ പുറത്തുവിട്ടത്.

ബല്ലിമാരന്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വോട്ടു ചെയ്തത്. 71.6 ശതമാനം. ഡല്‍ഹി കാന്റിലാണ് കുറവ് 45.4%. 61.46 ശതമാനമായിരുന്നു കമ്മിഷന്‍ ശനിയാഴ്ച രാത്രി പുറത്തുവിട്ട പോളിങ് ശതമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News