
ദേശീയ വനിതാ ഹോക്കി ചാമ്പന്‍ഷിപ്പ് ടൂര്‍ണ്ണമെന്റിലെ മികച്ച മുന്നേറ്റ നിര താരമായി മഹാരാഷ്ട്രയുടെ റുതുജ പിസാല്‍ തെരഞ്ഞെടുക്കപ്പെട്ടു.7 മത്സരങളില്‍ നിന്ന് 10 ഗോളുകളാണ് ഈ മിടുക്കി നേടിയത്.
ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയത്തില്‍ കഴിഞ്ഞ വര്‍ഷം ഇതേസമയത്തിനെ കുറിച്ചുള്ള ഓര്‍മ്മ റിതുജ ദാദാസോക്ക് പേടി സ്വപ്നമാണ്. 2019 ജനുവരിയലില്‍ മഹാരാഷ്ട്ര ജൂനിയര്‍ ടീമിനായി കളിക്കാന്‍ കൊല്ലത്തെത്തിയ റിതുജ ഗ്രൂപ്പ്ഘട്ടത്തിലെ നിര്‍ണായക മത്സരത്തില്‍ മൈതാന മധ്യത്ത് കുഴഞ്ഞ് വീണു. ഡോക്ടര്‍മാരുടെ പ്രാധമിക പരിശോധനയില്‍ മഞ്ഞപിത്തമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കൊല്ലത്തെ സ്വാകാര്യ ആശുപത്രയില്‍ പ്രശേവിപിച്ചു. രോഗം കുടിയതിനാല്‍ ഇനി രക്ഷയില്ലെന്ന് അവര്‍ വിധിയെഴുതി. തുടര്‍ന്ന് കേരള ഹോക്കി അധികൃതര്‍ റിതുജയെ തിരുവനനതപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പരിശോധനക്കൊടുവില്‍ കരള്‍മാറ്റ ശാസ്ത്രക്രിയയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും തുക ശരിയാക്കാനും മെഡിക്കല്‍ കോളജ് അധികൃതര്‍ നിര്‍ദേശിച്ചു. അന്ന് ഹോക്ടര്‍മാര്‍ പറഞ്ഞതനുസരിച്ച് ഇന്ത്യന്‍ ഹോക്കിയുടെ ഭാവി വാഗ്ദാനമായ റിതുജക്ക് പഴയ ജീവിതത്തിലേക്ക് തിരികെ വരുകയെന്നത് അസാധ്യമായിരുന്നു. കേരളഹോക്കിയുടെ പ്രതിനിധികള്‍ കണ്ണീരും പ്രാര്‍ഥനയുമായി മെഡിക്കല്‍ കോളജിന്റെ വരാന്തയില്‍ ദിവസങ്ങള്‍ തള്ളിനീക്കി. ചികിത്സ ഉള്‍പെടെ എല്ലാ സഹായവും കേരള ഹോക്കിയുടെ നേതൃത്വത്തിലായിരുന്നു. എന്നാല്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് റിതുജ പതുക്കെ ജീവിതത്തിലേക്ക് പിച്ചവെച്ച് തുടങ്ങി. മാസങ്ങളുടെ ചികിത്സക്കൊടുവില്‍ പാതിജീവനോടെ കേരളം വിടുേമ്പാള്‍ ഇങ്ങനെയൊരു മടങ്ങിവരവ് ആരും പ്രതീക്ഷിച്ചിട്ടുണ്ടവില്ല. എന്നാല്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് താരം മഹാരാഷ്ട്ര സീനിയര്‍ ടീമിനെ പ്രതിനിധീകരിച്ചാണ് ഇക്കുറിയെത്തിയത്. അന്താരാഷ്ട്ര തലത്തില്‍ 2017ല്‍ ഹോളണ്ടിനെതിരെ കളിച്ച ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന റിതുജയ്ക്ക് ഈ തിരിച്ചുവരവില്‍ കിരീടം മാത്രമായിരുന്നു ലക്ഷ്യം. നാലാം ക്ലാസ് മുതല്‍ ഹോക്കി പരിശീലനം ആരംഭിച്ച ഈ 17കാരി പൂനെ അക്കാദമിയിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്. ഹോക്കിതാരങ്ങളുടെ കോര്‍ ഗ്രൂപ്പിലെ 34 പേരില്‍ ഒരാളാണ് ഈ മിടുക്കി. മഹാരാഷ്ട്രയിലെ സത്താര ജില്ലയിലെ നിര്‍ദ്ധന കുടുംബത്തിലാണ് ജനിച്ചത്. മെക്കാനിക്കായ പിതാവ് ദാദാസോയും അമ്മ മന്ദയും മൂന്നു സഹോദരങ്ങളും അടങ്ങുന്നതാണ് റിതുജയുടെ കുടുംബം. ഒളിമ്പ്യന്‍ അജിത് ലാക്കറെയാണ് പരിശീലകന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here