മതസൗഹാര്‍ദ്ദത്തില്‍ മാതൃകയായി മണ്‍ട്രോതുരുത്ത് ഇടച്ചാല്‍ ഭാരതരാജ്ഞി പള്ളി

കൊല്ലം: പോര്‍ച്ചുഗീസുകാര്‍ സ്ഥാപിച്ച ക്രിസ്ത്യന്‍ പള്ളിയിലെ പെരുന്നാള്‍ നടത്തുന്നത് ഹൈന്ദവ വിശ്വാസികള്‍. കൊല്ലം മണ്‍ട്രോതുരുത്ത് ഇടച്ചാല്‍ ഭാരതരാജ്ഞി പള്ളിയാണ് മതസൗഹാര്‍ദ്ദത്തില്‍ മാതൃകയാവുന്നത്.

1878 ലാണ് പോര്‍ച്ചുഗീസ് കാര്‍ മണ്‍ട്രോതുരുത്ത് പഞ്ചായത്തിലെ പട്ടംതുരുത്ത് വെസ്റ്റ് വാര്‍ഡില്‍ പള്ളി നിര്‍മ്മിച്ചത്. നൂറ്റാണ്ടിന്റെ സ്മരണകള്‍ ഇരമ്പുന്ന പള്ളി വിശേഷാല്‍ പൂജകള്‍ക്കുമാത്രമാണ് തുറക്കാറ്. ഏറെ ശ്രദ്ധേയം പട്ടംതുരുത്ത് വെസ്റ്റ് വാര്‍ഡിലെ 200 ഓളം കുടുമ്പങ്ങളില്‍ ഒരു ക്രിസ്ത്യന്‍ കുടുമ്പം മാത്രമാണ് താമസിക്കുന്നത്.

പെരുന്നാളിനു മാത്രമെ മറ്റ് ഇടവകകളില്‍ നിന്ന് ക്രിസ്തുമത വിശ്വാസികള്‍ എത്താറുമുള്ളു. ഹൈന്ദവ സഹോദരങ്ങള്‍ തങ്ങളുടെ ക്ഷേത്രാചാരത്തോടൊപ്പം ഈ പള്ളിയേയും അക്ഷരാര്‍ത്ഥത്തില്‍ നെഞ്ചേറ്റുകയും സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് കൊല്ലം രൂപതയിലെ വൈദികന്‍ സാജന്‍ പറഞ്ഞു.

പള്ളി പെരുന്നാളിന്റെ കമ്മിറ്റിയിലെ 44 പ്രസിദേന്തിമാരില്‍ 30 പേരും ഹിന്ദു സമുദായത്തില്‍പ്പെട്ടവരാണ്

ഹിന്ദു തീവ്രവാദികള്‍ മൂലം മത ന്യൂനപക്ഷങള്‍ ആശങ്കയില്‍ കഴിയുമ്പോഴാണ് മതേതരത്വത്തിനും മതസൗഹാര്‍ദ്ദത്തിനും പട്ടംതുരുത്ത് വെസ്റ്റ് വാര്‍ഡിലെ നല്ലവരായ ജനങള്‍ വഴികാട്ടികളാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News