ഓസ്‌കര്‍: ഫീനിക്സ് മികച്ച നടന്‍, റെനേസ നടി; ചരിത്രംകുറിച്ച് പാരസൈറ്റ്; 1917ന് മൂന്നു പുരസ്‌കാരങ്ങള്‍

ലോസാഞ്ചലസ്: ജോക്കറിലെ അഭിനയത്തിന് വോക്വിന്‍ ഫീനിക്സ് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടി. ജൂഡിയിലെ അഭിനയത്തിന് റെനേസ വൈഗര്‍ മികച്ച നടിയായി തെരഞ്ഞെടുത്തു.

മികച്ച സംവിധായകന്‍, ചിത്രം, തിരക്കഥ, വിദേശഭാഷാ ചിത്രം എന്നിങ്ങനെ നാലു പുരസ്‌കാരങ്ങള്‍ കൊറിയന്‍ ചിത്രം പാരസൈറ്റ് സ്വന്തമാക്കി.

മികച്ച തിരക്കഥയ്ക്കുള്ള ഓസ്‌കര്‍ ലഭിക്കുന്ന ആദ്യ കൊറിയന്‍ ചിത്രം കൂടിയാണ് പാരസൈറ്റ്. ബോന്‍ ജൂന്‍ ഹോ ആണ് പാരസൈറ്റ് സംവിധാനം ചെയ്തിരിക്കുന്നത്. ബോന്‍ ജൂന്‍ ഹോ, ഹാന്‍ ജിന്‍ വോന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ.

മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം 1917 എന്ന ചിത്രത്തിലൂടെ റോജെര്‍ ഡീകിന്‍സ് നേടി. സാങ്കേതിക വിഭാഗങ്ങളുടെ പുരസ്‌കാരങ്ങളില്‍ 1917, ഫോര്‍ഡ് വേര്‍സസ് ഫെരാറി എന്നീ ചിത്രങ്ങള്‍ കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കി.

മറ്റു പുരസ്‌കാര ജേതാക്കള്‍:

  • മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം: സൗത്ത് കൊറിയ, പാരസൈറ്റ്
  • മേക്കപ്പ്, ഹെയര്‍ സ്‌റ്റൈലിംഗ്: ബോംബ്ഷേല്‍
  • വിഷ്വല്‍ എഫക്ട്സ്: 1917
  • ചിത്രസംയോജനം: ഫോര്‍ഡ് വേഴ്സസ് ഫെരാരി
  • ഛായാഗ്രഹണം: റോജര്‍ ഡീകിന്‍സ്, 1917
  • മികച്ച സൗണ്ട് എഡിറ്റിംഗ്: ഫോര്‍ഡ് വേഴ്സസ് ഫെരാരി
  • മികച്ച സൗണ്ട് മിക്സിംഗ്: 1917
  • മികച്ച സഹനടി: ലോറ ഡേണ്‍, മാരേജ് സ്റ്റോറി
  • മികച്ച സഹനടന്‍: ബ്രാഡ് പിറ്റ്
  • ഡോക്യുമെന്ററി ഷോര്‍ട്ട് ഫീച്ചര്‍: ലേണിംഗ് ടു സ്‌കേറ്റ്ബോര്‍ഡ് ഇന്‍ എ വാര്‍സോണ്‍
  • ഡോക്യുമെന്ററി ഫീച്ചര്‍: അമേരിക്കന്‍ ഫാക്ടറി
  • വസ്ത്രാലങ്കാരം: ജാക്വലിന്‍ ഡുറാന്‍, ലിറ്റില്‍ വുമന്‍
  • ബെസ്റ്റ് പ്രൊഡക്ഷന്‍ ഡിസൈന്‍: വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്
  • ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: ദി നെയ്ബേഴ്സ് വിന്‍ഡോ
  • ബെസ്റ്റ് അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ: ടൈക വൈറ്റിറ്റി, ജോജോ റാബിറ്റ്
  • ബെസ്റ്റ് ഒറിജിനല്‍ സ്‌ക്രീന്‍ പ്ലേ: ബോംഗ് ജൂ-ഹോ- പാരസൈറ്റ്‌
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here