മതങ്ങളിലെ വിശ്വാസവും ആചാരവും: വിശാല ബഞ്ച് നിലനില്‍ക്കുമെന്ന് സുപ്രീംകോടതി; പരിഗണന വിഷയങ്ങളില്‍ ഉത്തരം കണ്ടെത്തിയ ശേഷം മാത്രം ശബരിമല ഹര്‍ജികളില്‍ വിധി

മതങ്ങളിലെ വിശ്വാസങ്ങളും ആചാരവും സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഗണിക്കുന്ന വിശാല ബഞ്ച് നിലനില്‍ക്കുമെന്ന് സുപ്രീംകോടതി വിധി.

വിശാലബെഞ്ചിന് സാധ്യത ഉണ്ടെന്ന് കണ്ടെത്തിയതോടെ പരിഗണന വിഷയങ്ങളില്‍ ഉത്തരം കണ്ടെത്തിയ ശേഷം മാത്രമേ ഇനി ശബരിമല പുനഃപരിശോധന ഹര്‍ജികളില്‍ അഞ്ചാംഗ ബഞ്ച് വിധി പറയൂ. 17 മുതലാണ് വിശാലബെഞ്ചില്‍ വാദം ആരംഭിക്കുക. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് വിധി പറഞ്ഞത്.

പ്രധാനമായും 7 ചോദ്യങ്ങളാണ് വിശാലബിഞ്ചിന്റെ മുന്നില്‍ വരുന്നത്.

  • മതസ്വാതന്ത്ര്യത്തിന്റെ വ്യാപ്തിയും ലക്ഷ്യവും എന്താണ്?
  • മതസ്വാതന്ത്ര്യവും മതവിഭാഗങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യവും തമ്മിലുള്ള ഇടപെടല്‍ എന്താണ്?
  • മതവിഭാഗങ്ങളുടെ അവകാശങ്ങള്‍ മൗലികാവകാശങ്ങള്‍ക്ക് വിധേയമാണോ?
  • മതത്തിന്റെ ആചാരത്തില്‍ ധാര്‍മ്മികത എന്താണ്?
  • മതസ്വാതന്ത്ര്യത്തിന്റെ കാര്യങ്ങളില്‍ ജുഡീഷ്യല്‍ അവലോകനത്തിന്റെ സാധ്യത എന്താണ്?
  • ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 (2) (ബി) പ്രകാരം ‘ഹിന്ദുക്കളുടെ ഒരു വിഭാഗം’ എന്നതിന്റെ അര്‍ത്ഥമെന്താണ്?
  • ഒരു മതവിഭാഗത്തില്‍ പെടാത്ത ഒരാള്‍ക്ക് ആ ഗ്രൂപ്പിന്റെ രീതികളെ ചോദ്യം ചെയ്ത് ഒരു പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കാന്‍ കഴിയുമോ?

ഈ ചോദ്യങ്ങളില്‍ ഉത്തരം കണ്ടെത്തിയ ശേഷം അതിന്റെ അടിസ്ഥാനത്തിലാകും പുനപരിശോധന ഹര്‍ജികളില്‍ വിധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News