
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുചെയ്യുമെന്ന സംശയത്തെ തുടര്‍ന്ന് അച്ഛനെ മകന്‍ പൂട്ടിയിട്ടു.
ഡല്‍ഹിയിലെ മുനിര്‍കയിലാണ് ബിജെപിക്ക് വോട്ട് ചെയ്യാതിരിക്കാന്‍ അച്ഛനെ 20 വയസുള്ള മകന്‍ പൂട്ടിയിട്ടത്.
അച്ഛന്‍ ബിജെപിക്ക് വോട്ടുചെയ്യുമെന്ന് മനസിലാക്കിയ മകന്‍ മുന്‍പ് തന്റെ സുഹൃത്ത് ചെയ്ത പോലെ അനുകരിക്കുകയായിരുന്നു. ദില്ലിയിലെ പാലം ഏരിയയിലുള്ള ഇയാളുടെ സുഹൃത്തും വോട്ടു ചെയ്യാതിരിക്കാന്‍ അയാളുടെ അച്ഛനെ പൂട്ടിയിട്ടിരുന്നു.
ഇന്ത്യ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വാര്‍ത്ത പുറത്തുവന്നതോടെ, 20കാരന്‍ യുവാവ് സ്‌കൂളില്‍ പോയിട്ടുണ്ടെന്നും അയാള്‍ക്ക് ബുദ്ധിയുള്ളത് കൊണ്ടാണ് അച്ഛനെ ബിജെപിക്ക് വോട്ടു ചെയ്യുന്നതില്‍ നിന്ന് മാറ്റിനിര്‍ത്തിയതെന്നും സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here