കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയും ദിലീപിന്റെ മുന്‍ഭാര്യയുമായ മഞ്ജു വാര്യരെ കോടതി ഈയാഴ്ച വിസ്തരിക്കും.
മഞ്ജുവിന്റെ മൊഴി കേസില്‍ നിര്‍ണായകമാകുമെന്നാണ് പ്രോസിക്യൂഷന്‍ വിലയിരുത്തല്‍. സിബിഐ കോടതിയില്‍ ഇന്നും നാളെയും വിസ്താരം ഇല്ല. അതുകൊണ്ട് ബുധനാഴ്ച മാത്രമാകും വിസ്താരം പുനഃരാരംഭിക്കുക.
നടി ആക്രമിക്കപ്പെട്ട സമയത്ത് സംഭവം ക്രിമിനല്‍ ഗൂഡാലോചനയാണെന്ന് മഞ്ജു കൊച്ചിയില്‍ നടന്ന ചലച്ചിത്രപ്രവര്‍ത്തകരുടെ പ്രതിഷേധയോഗത്തില്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മഞ്ജുവിന്റെ മൊഴി കേസില്‍ നിര്‍ണായകമാകുന്നത്.
മഞ്ജുവിനെ പ്രോസിക്യൂഷന്‍ പ്രധാന സാക്ഷിയാക്കിയതും ഇക്കാരണത്താലാണ്. ക്രിമിനല്‍ നടപടിച്ചട്ടം വകുപ്പ് 164 പ്രകാരം പൊലീസ് നേരത്തെ മഞ്ജുവിന്റെ രഹസ്യമൊഴി എടുത്തിരുന്നു. ഈ മൊഴി ദിലീപിന് എതിരാണെന്നാണ് റിപ്പോര്‍ട്ട്. കോടതിയിലും ഈ മൊഴി ആവര്‍ത്തിക്കുമെന്നാണ് വിവരങ്ങള്‍.
നടി ആക്രമിക്കപ്പെടുന്നതിന്റെ ഒരേ ഒരു കാരണം ദിലീപിനുണ്ടായിരുന്ന പകയാണെന്നും കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് മഞ്ജുവാര്യരോട് പറഞ്ഞതാണ് നടിയോട് ദിലീപിന് വൈരാഗ്യം തോന്നാന്‍ കാരണമായതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ബന്ധത്തിന്റെ തെളിവായ ദിപീല്-കാവ്യ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ ആക്രമിക്കപ്പെട്ട നടി മഞ്ജുവാര്യര്‍ക്കു കൈമാറിയിരുന്നു. ഇതാണ് ദിലീപില്‍ പക വളര്‍ത്തിയതെന്നും, തുടര്‍ന്നാണ് ക്രൂരമായി നടിയെ ആക്രമിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

Get real time update about this post categories directly on your device, subscribe now.