ഒമര്‍ അബ്ദുള്ളയെ തടങ്കലിലാക്കിയത് ചോദ്യം ചെയ്ത് സഹോദരി സാറ സുപ്രീംകോടതിയില്‍

പൊതുസുരക്ഷ നിയമം (പി.എസ്.എ) ചുമത്തി ജമ്മുക്ശമീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ തടങ്കലിലാക്കിയതിനെ ചോദ്യം ചെയ്ത് സഹോദരി സാറ അബ്ദുള്ള പൈലറ്റ് സുപ്രീംകോടതിയെ സമീപിച്ചു. അഭിപ്രായ സ്വാതന്ത്ര്യം തടഞ്ഞടക്കം ഗുരുതരമായ ഭരണഘടനാ അവകാശ ലംഘനങ്ങള്‍ നടത്തിയാണ് തന്റെ സഹോദരനെ തടങ്കിലാക്കിയിരിക്കുന്നതെന്നും ഒമര്‍ അബ്ദുള്ളയെ ഉടന്‍ മോചിപ്പിക്കണമെന്നും് ഇവര്‍ ഹര്‍ജിയില്‍ കോടതിയോട് ആവശ്യപ്പെട്ടു.

ജമ്മു കശ്മീരിന്റെ പ്രത്യക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ ഓഗസ്റ്റ് അഞ്ച് മുതല്‍ ഒമര്‍ അബ്ദുള്ള തടവിലാണ്. കഴിഞ്ഞ ആഴ്ച അദ്ദേഹത്തിന്റെ പേരില്‍ പൊതു സുരക്ഷാ നിയമം ചുമത്തിയിരുന്നു. ഒമര്‍ അബ്ദുള്ളയടക്കമുള്ളവരെ തടങ്കലിലാക്കിയ ജനാധിത്യവിരുദ്ധമായ നടപടികള്‍ ഇന്ത്യന്‍ ഭരണഘടനയെ ദുര്‍ബലപ്പെടുത്തന്നുതാണെന്നും തടങ്കലില്‍ വെക്കാനുള്ള കാരണമെന്താണെന്നുള്ള വിശദീകരണം ഒമര്‍ അബ്ദുള്ളക്ക് നല്‍കിയിട്ടില്ലെന്നും സാറാ പൈലറ്റ് ആരോപിച്ചു.ഒമര്‍ അബ്ദുള്ളയെ കൂടാതെ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പേരിലും കഴിഞ്ഞ ആഴ്ച പൊതു സുരക്ഷാ നിയമം ചുമത്തിയിരുന്നു. ഈ നിയമപ്രകാരം ഒരാളെ വിചാരണയൊന്നും കൂടാതെ രണ്ടു വര്‍ഷം വരെ തടങ്കലിലാക്കാന്‍ സാധിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here