30 വര്‍ഷ ചരിത്രത്തില്‍ ആദ്യമായി മില്‍മ മലബാര്‍ യൂണിയന്‍ നേതൃത്വം എല്‍ഡിഎഫിന്; ചെയര്‍മാനായി കെ എസ് മണിയെ തെരഞ്ഞെടുത്തു

മില്‍മ്മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാനായി കെ എസ് മണിയെ തെരഞ്ഞെടുത്തു. പാലക്കാട് നിന്നുള്ള സി പി ഐ (എം) പ്രതിനിധിയാണ് കെ എസ് മണി. കോഴിക്കോട് പെരിങ്ങൊളം മേഖലാ ഓഫീസില്‍ നടന്ന തെരഞ്ഞെടുപ്പിന് ശേഷം പുതിയ ഭരണസമിതിയും ചുമതലയേറ്റു. 30 വര്‍ഷ ചരിത്രത്തില്‍ ആദ്യമായാണ് മില്‍മ്മ മലബാര്‍ യൂണിയന്‍ നേതൃത്വം എല്‍ഡിഎഫിന് ലഭിക്കുന്നത്.

14ല്‍ 9 സീറ്റ് നേടിയാണ് എല്‍ ഡി എഫ് ഭരണസമിതി അധികാരത്തില്‍ എത്തിയത്. കോഴിക്കോട് പെരിങ്ങൊളം മേഖലാ ഓഫീസില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സി പി ഐ (എം) പ്രതിനിധി കെ എസ് മണിയെ മില്‍മ്മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ ടി ജനാര്‍ദ്ദനനെ പരാജയപ്പെടുത്തിയാണ് കെ എസ് മണി ചെയര്‍മാനായത്. നിലവില്‍ കേരള കോ- ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ അംഗമാണ് കെ എസ് മണി. പുതിയ ഭരണസമിതിയും ചുമതലയേറ്റു.കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ക്ഷീര കര്‍ഷകരുടെ ഉന്നമനത്തിനായിരിക്കും പ്രവര്‍ത്തനമെന്ന് കെ എസ് മണി പറഞ്ഞു

മലബാര്‍ മേഖലയില്‍ നിന്നുള്ള കേരള കോ- ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് അടുത്ത ബോര്‍ഡ് യോഗത്തില്‍ നടക്കും. കാസര്‍കോട്, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നിന്നാണ് ഇടതുപക്ഷ പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളില്‍ നിന്ന് കോണ്‍ഗ്രസ് അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ടു. ആറ് ജില്ലകളില്‍ വെള്ളിയാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News