അതേസമയം, മറ്റൊരു ഓസ്‌കര്‍ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു; മികച്ച നടന്‍ മോദി (’56 ഇഞ്ചും’ ‘വിയര്‍പ്പും കണ്ണീരും), വില്ലന്‍ അമിത്, ഹാസ്യതാരം മനോജ് തിവാരി

ദില്ലി: രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തെ അടിസ്ഥാനമാക്കി ‘ഓസ്‌കര്‍’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ബിജെപി നേതൃത്വത്തെ പരിഹസിച്ചുകൊണ്ടാണ് പുരസ്‌കാര പ്രഖ്യാപനം.

ബെസ്റ്റ് ആക്ടര്‍ ഇന്‍ ആക്ഷന്‍ റോള്‍ പുരസ്‌കാരം കോണ്‍ഗ്രസ് നരേന്ദ്ര മോദിക്കാണ് നല്‍കിയത്. പ്രജ്ഞാ താക്കൂറും യോഗി ആദിത്യനാഥുമായിരുന്നു മറ്റ് നോമിനികള്‍. മോദിയുടെ ’56 ഇഞ്ചും’ ‘വിയര്‍പ്പും കണ്ണീരുമാണ് പുരസ്‌കാരത്തിനര്‍ഹമാക്കിയതെന്നാണ് വിശദീകരണം.

ബെസ്റ്റ് ആക്ടര്‍ ഇന്‍ നെഗറ്റീവ് റോള്‍ എന്ന വിഭാഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ആണ് കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്. യോഗി ആദിത്യനാഥും അനുരാഗ് താക്കൂറുമായിരുന്നു മറ്റ് നോമിനികള്‍. നേരത്തെ ഗബ്ബര്‍സിംഗും മൊഗാംബോയുമൊക്കെയായിരുന്നു വില്ലന്‍മാരെന്നും പുതിയ ഇന്ത്യ പുതിയ വില്ലന്‍മാരുടെ ഒരു കൂട്ടത്തെ തന്നെ സമ്മാനിച്ചിരിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് വിശദീകരണം.

ബെസ്റ്റ് ആക്ടര്‍ ഇന്‍ കോമഡി റോള്‍ എന്ന പുരസ്‌കാരം നല്‍കിയിരിക്കുന്നത് ബിജെപി ദില്ലി അധ്യക്ഷന്‍ മനോജ് തിവാരിക്കാണ്. നിര്‍മ്മല സീതാരാമനും പിയൂഷ് ഗോയലുമാണ് മറ്റ് നോമിനികള്‍.

പുരസ്‌കാരം പ്രഖ്യാപിച്ച് പുറത്തുവിട്ട എല്ലാ വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News