കൂടത്തായി: അന്നമ്മ വധക്കേസില്‍ പ്രതി ജോളി മാത്രം; അവസാന കുറ്റപത്രവും സമര്‍പ്പിച്ചു

കോഴിക്കോട്: കൂടത്തായിക്കേസിലെ അവസാന കുറ്റപത്രം സമര്‍പ്പിച്ചു . അന്നമ്മ തോമസ് വധക്കേസിലാണ് പ്രത്യേക അന്വേഷണ സംഘം താമരശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് . വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് പറഞ്ഞ നുണകള്‍ തെളിയാതിരിക്കാനും വീടിന്റെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാനുമാണ് ജോളി അന്നമ്മയെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു . ജോളി മാത്രമാണ് കേസിലെ പ്രതി.

ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ അമ്മ അന്നമ്മ തോമസിനെ 2002 ആഗസത് 22നാണ് ജോളി കൊലപ്പെടുത്തിയത് . പട്ടിയെ കൊലപ്പെടുത്താനുപയോഗിക്കുന്ന ഡോഗ് കില്‍ എന്ന വിഷം ആട്ടിന്‍ സൂപ്പില്‍ കലര്‍ത്തി നല്‍കുകയായിരുന്നു .

രണ്ടാം ശ്രമത്തിലാണ് അന്നമ്മ കൊല്ലപ്പെട്ടത്. വീടിന്റെ നിയന്ത്രണം കൈപ്പിടിയിലാക്കാനും വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് പറഞ്ഞ നുണകള്‍ തെളിയാതിരിക്കാനുമാണ് ജോളി അന്നമ്മയെ കൊലപ്പെടുത്തിയതന്ന് വടകര റൂറല്‍ എസ് പി കെ ജി സെമണ്‍ പറഞ്ഞു.

പേരാമ്പ്ര സിഐ കെ കെ ബിജുവാണ് 1073 പേജുള്ള കുറ്റപത്രം താമരശേരി കോടതിയില്‍ സമര്‍പ്പിച്ചത് . 125 സാക്ഷികളുള്ള കേസില്‍ 75 രേഖകളും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News