ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍

ദില്ലി: ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കി കേന്ദ്ര ടൂറിസം മന്ത്രി. കൊടിക്കുന്നില്‍ സുരേഷ് എംപി ലോക്സഭയില്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ അതിനു മറുപടി നല്‍കുകയായിരുന്നു കേന്ദ്രമന്ത്രി. ശബരിമല ദേശീയ ടൂറിസം കേന്ദ്രമാക്കില്ലെന്നാണ് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്‌ളാദ് പട്ടേല്‍ ലോക്സഭയില്‍ പറഞ്ഞത്. രേഖാമൂലമുള്ള മറുപടിയാണ് കേന്ദ്രമന്ത്രി ലോക്സഭയില്‍ നല്‍കിയത്.

ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയോ, തിരുപ്പതി മോഡല്‍ ട്രസ്റ്റായി ശബരിമല ക്ഷേത്രത്തിന്റെ ഭരണസംവിധാനത്തെ മാറ്റുകയോ ചെയ്യുമെന്നായിരുന്നു അവകാശവാദം. എന്നാല്‍ അത്തരമൊരു പദ്ധതിയും കേന്ദ്രസര്‍ക്കാരിനില്ല എന്നാണ് ഈ മറുപടിയിലൂടെ വ്യക്തമാകുന്നത്.

ശബരിമല കേന്ദ്രസര്‍ക്കാരിന്റെ സംരക്ഷിത സ്മാരകമല്ലെന്ന കാരണമാണ് നേരത്തേ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കാതിരിക്കാന്‍ കേന്ദ്രം കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. മുന്‍ കേന്ദ്രമന്ത്രിയായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനവും ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തുമെന്നും അതിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ വാഗ്ദാനങ്ങളെല്ലാം പാഴാകുന്ന കാഴ്ചയാണ് കാണുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News