വ്യാജ ബിയര്‍ വില്‍പന നിരോധിച്ചു

ലേബല്‍ നിബന്ധനകള്‍ പാലിക്കാതെ വില്പന നടത്തിയ റിച്ച് ഡയറി പ്രോഡക്ട്സ്(ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, എസ് എഫ് നമ്പര്‍ 341, 342, നാമക്കല്‍-637409(ടി എന്‍) എന്ന സ്ഥാപനത്തിന്റെ ഉല്പന്നമായ വൈറ്റ് ബേര്‍ഡ് ബിയര്‍(നോണ്‍ ആള്‍ക്കഹോളിക് ബിയര്‍) ന്റെ വില്പന ഭക്ഷ്യ സുരക്ഷാ ഗുണ നിലവാര നിയമപ്രകാരം ജില്ലയില്‍ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ഉത്തരവായി.

എക്സൈസ് വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവയുടെ സംയുക്ത പരിശോധനയില്‍ കുണ്ടറ മുക്കടയിലെ യാസീന്‍ ജ്യൂസ് സ്റ്റാളില്‍ വില്പന നടത്തിവന്ന ബിയര്‍ എന്ന പേരിലുള്ള കാര്‍ബണേറ്റഡ് ബിവറേജ് പാനീയം ഭക്ഷ്യസുരക്ഷാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ലേബല്‍ ചെയ്തിരുന്നതായും പാനീയത്തില്‍ ബിയറിന്റെ രുചിയും മണവും ഉള്ളതായും കണ്ടെത്തിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് നടപടി. ബിയറിന്റെ സാമ്പിള്‍ പരിശോധനയ്ക്കായി സര്‍ക്കാര്‍ അനലിസ്റ്റ് ലബോറട്ടറിയില്‍ അയച്ചു. പരിശോധനാ ഫലം ലഭിച്ചതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News