ഹൈക്കോടതി ജഡ്ജിയായി അഡ്വ. പി വി കുഞ്ഞികൃഷ്ണന്‍ നിയമിതനായി

കൊച്ചി: കേരള ഹൈക്കോടതി ജഡ്ജിയായി അഡ്വ. പി വി കുഞ്ഞികൃഷ്ണന്‍ നിയമിതനായി. ഹൈക്കോടതി അഭിഭാഷകനായ അദ്ദേഹം കണ്ണൂര്‍ പയ്യന്നൂര്‍ ചാലക്കോട് പുല്ലേരി വാധ്യാര്‍ ഇല്ലത്ത് പ്രശസ്ത നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മകനാണ്.

2018 ഒക്ടോബറില്‍ ആദ്യം കൊളീജിയം ഇദ്ദേഹത്തെ ജഡ്ജിയായി നിയമിക്കാന്‍ ശിപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. പിന്നീട് 2019 ഫെബ്രുവരിയില്‍ കൊളീജിയം വീണ്ടും അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചു. പിന്നെയും ഒരു വര്‍ഷം കഴിഞ്ഞാണ് ഇപ്പോള്‍ ഉത്തരവ് വന്നത്. 1989 ലാണ് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here