
ന്യൂയോര്‍ക്ക്: സ്വാമി വിവേകാനന്ദന്റെ നിലപാടുകളും ഗാന്ധിജിയുടെ ജീവിതവും തള്ളി പറയുന്ന നേതാക്കളുടെ ഭരണകാലമാണ് ഇന്നത്തെ ഇന്ത്യയുടെ ദുരവസ്ഥയെന്ന് സ്വാമി സന്ദീപാനന്ദഗിരി.
സംസ്‌കാരം, ദേശീയത, പൗരത്വം എന്ന വിഷയത്തെപറ്റികേരള സെന്ററും നന്മയും ചേര്‍ന്ന് സംഘടിപ്പിച്ച സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നുസന്ദീപാനന്ദഗിരി സ്വാമികള്‍.കേരള സെന്റര്‍പ്രസിഡന്റ് അലക്‌സ് കാവുമ്പുറത്തു സ്വാഗതംപറഞ്ഞു,
നന്മ സംഘടനയുടെ ട്രസ്ട്റ്റീ ചെയര്‍മാന്‍ സമദ് ആശംസകള്‍ നേര്‍ന്നു. സാധാരണ മനുഷ്യരുടെ കൈ പിടിക്കാതെ അയിത്തം കാണിച്ച് മാറി നടക്കുന്ന ചില സ്വാമിമാരെ കണ്ട മനുഷ്യര്‍ക്കു മനുഷ്യനെ മതവും ജാതിയും നോക്കാതെ ചേര്‍ത്ത് പിടിക്കുന്ന സ്വാമിമാരാണ് ഇന്നിന്റെ ആവശ്യമെന്നു സമദ് പറഞ്ഞു.
പ്രസംഗത്തിന് ശേഷമുള്ള ചര്‍ച്ചയുടെ മോഡറേറ്റര്‍ കൈരളി ടിവി യൂസ് എ യുടെ ഡയറക്ടര്‍ ജോസ് കാടാപുറം ആയിരുന്നു.
മനുഷ്യരെ സ്നേഹിക്കുന്നവര്‍ക്ക് ആര്‍ക്കും, ഒരു മത പുരോഹിതന് പോലും, വലതുപക്ഷവാദിയാകാന്‍ കഴിയില്ല എന്ന് മനസ്സിലാകുന്നത് സന്ദീപാനന്ദ ഗിരിയേ പോലുള്ളവരെ കേള്‍ക്കുമ്പോള്‍ ആണ്. വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം ഉദ്ധരിച്ച് കൊണ്ട് ഇന്നത്തെ ഭരണകൂടത്തിന്റെ പൗരത്വ ബില്ലിലെ ഇരട്ടത്താപ്പ് പുറത്ത് കാണിക്കുന്നത് മുതല്‍, ഗാന്ധി വധത്തിന്റെ ഉള്ളുകള്ളികളിലൂടെ കേല്‍വിക്കാരെ കൊണ്ടുപോയി, എന്തു കൊണ്ട് ആര്‍എസ്എസ് രാജ്യത്തിന്റെ നാശത്തിന് വിത്തുപാകിയെന്ന് വ്യക്തമാക്കുന്ന ഉജ്വല പ്രഭാഷണം ആയിരുന്നുസന്ദീപാനന്ദ ഗിരി നടത്തിയത്.
മതത്തിന്റെ പേരില്‍ പൗരത്വം അനുവദിക്കുന്നതും ഇല്ലാതാക്കുന്നതും ഭരണഘടനാ വിരുദ്ധമാണ്- സ്വാമി പരഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വ ഭേദഗതിയുമായി എത്തിയ ഇന്ത്യയുടെ ബിജെപി ഭരണകൂടം അത് തിരുത്തി ഇന്ത്യയുടെ മതേതരത്വം നിലനിര്‍ത്തണം-പൗരത്വമെന്നാല്‍ ദേശവാസമാണ്. അല്ലാതെ ജാതിയോ മതമോ അല്ല എന്നും സ്വാമി പറഞ്ഞു. ഗാന്ധിജി തള്ളി പറഞ്ഞ മതഭ്രാന്ത് തലയില്‍ ചുമക്കുന്നവരാണ് ഇന്ത്യ ഭരിക്കുന്നത്. അല്ലെങ്കില്‍ ഏതെങ്കിലും ഭരണകൂടം സ്വന്തം പ്രജകളെ നാടുകടത്താന്‍ ശ്രമിക്കുമോ. ഇപ്പോഴത്തെ പ്രധാനമന്ത്രിയും,ആഭ്യന്തര മന്ത്രിയും, മഹാത്മാഗാന്ധിയും ഒരേ നാട്ടില്‍ നിന്നുള്ളവരാണെന്നു പറയാന്‍ ഇപ്പോള്‍ ലോകത്തിനു നാണക്കേടാണ്. നുണ മാത്രം പറയുന്ന ഫാക്ടറികളായിഇന്ത്യന്‍ ഭരണകൂടം മാറി
ഗാന്ധിയെ കൊന്നിട്ട് അതിന്റ ദുഃഖത്തില്‍ ലോകം വിറങ്ങലിച്ചു നില്‍കുമ്പോള്‍തിരുവനന്തപുരത്തു ലഡു വിതരണം നടത്തിയ ഭരണകൂടത്തിന്റെ അനുയായികളെ കണ്ട് ഞെട്ടിയതുകവി ഒ എന്‍ വി കുറുപ്പ് പറഞ്ഞത് സ്വാമി ഓര്‍മിപ്പിച്ചു. ഇന്ന്ഗാന്ധിജിയുടെ പോസ്റ്ററില്‍ വെടിവെക്കുന്ന നേതാക്കളാണ് ഇന്ത്യ ഭരിക്കുന്നത്. വര്‍ഗീയതയുടെ വിഷം ചീറ്റുന്നവര്‍ക്കു വിവേകാനന്ദ സ്വാമികള്‍ അന്യനായി കഴിഞ്ഞില്ലെങ്കില്‍ അല്ലെ അത്ഭുതമുള്ളു .
കേരളത്തില്‍ ഇക്കൂട്ടരുടെ കളി നടക്കാത്തത് ശ്രീ നാരായണ ഗുരുവിനെ പോലുള്ളവരുടെ നവോദ്ധാന മൂല്ല്യങ്ങള്‍ ഉള്ളതു കൊണ്ടാണ്. അതുകൊണ്ടാണ് കേരളത്തില്‍ എല്ലാ മനുഷ്യരും ഒന്നിച്ചു ജീവിച്ചു പോന്നിട്ടുള്ളവരാണെന്നും ഇവിടെ പൗരത്വ ബില്ല് നടപ്പാക്കില്ലഎന്നും കേരള മുഖ്യമന്ത്രി തന്റേടത്തോടെ പറഞ്ഞത്. ആസുരകാലത്തു ഇന്ത്യയുടെ ഭരണഘടനയെ സംരക്ഷിക്കേണ്ട ബാധ്യത എല്ലാവരെടെയുമെന്നു സ്വാമി പറഞ്ഞു .
നേടിയെടുത്ത സ്വാതന്ത്ര്യത്തിനു വലിയൊരു പാരമ്പര്യമുണ്ട്. ഒരു പാരമ്പര്യവുമില്ലാത്തവരാണ് ഇന്ത്യ ഭരിക്കുന്നത്. നമുക്കു ഒന്നിച്ചു നടക്കാം, നമുക്കു ഒന്നിച്ചു സംസാരിക്കാം, നമ്മുടെ മനസിനെ ഒന്നാക്കാം എന്ന പറഞ്ഞ ഇന്ത്യയുടെ ആല്‍മാവിനെ വെടിവച്ചവരാണ് ഇന്ത്യയുടെ ഇപ്പോഴത്തെഭരണകൂടം .
ഇന്ത്യയുടെ പൗരത്വ സമരം രണ്ടാം സ്വാതന്ത്ര്യ സമരമായി കരുതണം. മുസ്ലിങ്ങളും, ക്രിസ്ത്യാനികളുംമറ്റുമതങ്ങളും അതിലൊക്കെഉള്‍പ്പെടുന്ന ജനങ്ങളും കൂടുന്നതാണ് ഇന്ത്യ. ആ ഇന്ത്യയെ ആണ് നമുക്കു തിരിച്ചുപിടിക്കേണ്ടത് സ്വാമി പറഞ്ഞു നിര്‍ത്തി.
ഇന്ത്യാ ചരിത്രവും ആത്മീയതയും അറിയുന്ന, അഭിമാനത്തോടെ രാഷ്ട്രീയം പറയുന്ന, ആത്മിയചാര്യമാരാണ് വേണ്ടത്. അല്ലാതെ ചാണകത്തില്‍ നിന്ന് പ്ലുട്ടോണിയം വേര്‍തിരിക്കുന്ന, പശുവിന്റെ കൊമ്പിന്റെ ഇടയില്‍ നിന്ന് ഓംകാരം കേള്‍ക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന മതനേതാക്കള്‍ അല്ല ഇന്ത്യ ഭരിക്കേണ്ടത് എന്ന് അഭിപ്രായമാണ് കലാലയങ്ങളില്‍നിന്നും, യൂണിവേഴ്സിറ്റികളില്‍ നിന്നും വരുന്ന പ്രതിഷേധം വ്യക്തമാക്കുന്നത്.
പ്രഭാഷണത്തെ തുടര്‍ന്ന് ചോദ്യങ്ങള്‍ക്കു സ്വാമി മറുപടി പറഞ്ഞു.
കേരള സെന്റര്‍മുന്‍ പ്രസിഡന്റ്തമ്പി തലപ്പിള്ളി എല്ലാവര്‍ക്കും നന്ദി പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here