
ലോസാഞ്ചലസ്: ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപന വേദിയില്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ വാചകങ്ങള്‍ ഉദ്ധരിച്ച് സംവിധായക. മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം വാങ്ങിക്കൊണ്ട് ‘അമേരിക്കന്‍ ഫാക്ടറി’ ഡോക്യുമെന്ററിയുടെ സംവിധായിക ജൂലിയ റെയിച്ചെര്‍ട്ടാണ് തൊഴിലാളി ഐക്യത്തിന് ആഹ്വാനം നല്‍കുന്ന പ്രസംഗം നടത്തിയത്.
‘തൊഴിലാളികള്‍ മുമ്പത്തേക്കാള്‍ ഏറെ കഠിനമായ ദിനങ്ങളിലൂടെ കടന്നുപോവുകയാണിപ്പോള്‍. ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നത്, പരിതഃസ്ഥിതികള്‍ മെച്ചപ്പെടുന്നത് സര്‍വരാജ്യ തൊഴിലാളികള്‍ സംഘടിക്കുന്നതിലൂടെയായിരിക്കും’ എന്ന് പറഞ്ഞുകൊണ്ടാണ് പുരസ്‌കാരം ലഭിച്ചശേഷം നടത്തിയ പ്രസംഗം അവര്‍ അവസാനിപ്പിക്കുന്നത്.
തന്റെ പ്രസംഗം അവസാനിപ്പിക്കുന്നതിനായി ജൂലിയ കടം കൊണ്ടിരിക്കുന്ന വാക്കുകള്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ നിന്നാണ്. 1848ല്‍ പുറത്തിറങ്ങിയ മാനിഫെസ്റ്റോയില്‍ മാര്‍ക്സ് എഴുതിയ അവിസ്മരണീയമായ ആഹ്വാനമാണ് ‘അഖിലലോക തൊഴിലാളികളെ, സംഘടിക്കുവിന്‍. നിങ്ങള്‍ക്ക് നഷ്ടപ്പെടുവാനുള്ളത് കൈവിലങ്ങുകള്‍ മാത്രമാണ്, നേടാനുള്ളത് പുതിയൊരു ലോകവും’ എന്നത്.
1930കളില്‍ വനിതകള്‍ സംഘടിക്കുന്നതുമായി ‘യൂണിയന്‍ മെയിഡ്സ്’ എന്ന ഡോക്യുമെന്ററിയും അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ച അന്വേഷിച്ചുപോവുന്ന ‘സീയിങ്ങ് റെഡ്’ എന്ന ഡോക്യുമെന്ററിയും ജൂലിയ റിച്ചാര്‍ഡ്സ് സംവിധാനം ചെയ്തവയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here