ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം; ഹാട്രിക് വിജയം പ്രതീക്ഷിച്ച് എഎപി

ദില്ലി: ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. 21 കേന്ദ്രങ്ങളിലായാണ് 70 മണ്ഡലങ്ങളിലെ വോട്ടുകള്‍ എണ്ണുന്നത്. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. ഒരു മണിക്കൂറിനകം ആദ്യഫല സൂചനകളറിയാം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ട കണക്ക് പ്രകാരം 62.59 ശതമാനമാണ് പോളിംഗ്.

കനത്ത സുരക്ഷയില്‍ ഇന്നലെ രാവിലെ പ്രധാന കേന്ദ്രത്തില്‍ നിന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ എത്തിച്ചിരുന്നു. വോട്ടെണ്ണലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സുരക്ഷക്കായി 42000 പോലീസ് സേനാംഗങ്ങളേയും 190 കമ്പനി കേന്ദ്രസേനയേയും നിയോഗിച്ചിട്ടുണ്ട്.

19000 ഹോംഗാര്‍ഡുകളേയും നിയോഗിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം എഎപിയുടെ ഹാട്രിക് വിജയമാണ് പ്രവചിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News