പാലക്കാട് റെയിൽവേ സ്റ്റേഷനിൽ സ്വർണ്ണവും കഞ്ചാവും പിടികൂടി; വിദ്യാര്‍ത്ഥിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ സ്വർണ്ണവും കഞ്ചാവും പിടികൂടി. സ്വർണം കടത്തിയ രണ്ടു പേരെയും കഞ്ചാവ് കടത്തിയ ഒരാളെയുമാണ് ആർ.പി.എഫ് കുറ്റാന്വേഷണ വിഭാഗമാണ് പിടികൂടിയത്.

റെയിൽവേ സ്റ്റേഷനിലും ട്രെയിനിലും RPF നടത്തിയ പരിശോധനയിൽ ഒരു കിലോ സ്വർണ്ണവും 16 കിലോ കഞ്ചാവുമാണ് പിടികൂടിയത്. ചെന്നൈ- പാലക്കാട് എക്സ്പ്രസ്സിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്.

കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ ഹബീബ് റഹ്മാൻ, പി.ഇ മിഥുൻ എന്നിവരെയാണ് ആർ.പി.എഫ് കുറ്റാന്വേഷണ വിഭാഗം പിടികൂടിയത്. സ്വർണ്ണം ക്യാപ്സൂൾ രൂപത്തിലാക്കി ഗർഭ നിരോധന ഉറകളിൽ പൊതിഞ്ഞ ശേഷം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

ഒരു കിലോ എൺപതു ഗ്രാം സ്വർണ്ണമാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്. വിദേശത്ത് നിന്ന് തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തിച്ച സ്വർണ്ണം ദിണ്ഡിഗലിൽ നിന്ന് ട്രെയിൻ മാർഗ്ഗം കോഴിക്കോട് എത്തിക്കാനായിരുന്നു ശ്രമം.

സ്വർണ്ണം വിദേശത്ത് നിന്നെത്തിച്ചത് ആരാണെന്നുൾപ്പെടെ അന്വേഷിച്ചു വരികയാണ്. തൃശൂർ അരണാട്ടുകര സ്വദേശിയായ ലിബിനാണ് 16 കിലോ കഞ്ചാവുമായി പിടിയിലായത്.

റെയിൽവേ സ്റ്റേഷനിലിറങ്ങി ബസ് സ്റ്റാൻ്റിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ബംഗളൂരുവിൽ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിയാണ് ലിബിൻ.

പാലക്കാട് നിന്ന് ബസ് മാർഗ്ഗം തൃശൂരിലെത്തിക്കാനായിരുന്നു ശ്രമം. ഇതിന് മുമ്പും ലിബിൻ കഞ്ചാവും – മയക്കുമരുന്നും കടത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്.

പിടികൂടിയ കഞ്ചാവിന് 10 ലക്ഷം രൂപ വില വരും. കൊല്ലങ്കോട് എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ 4 കിലോ കഞ്ചാവുമായി തൃശൂർ സ്വദേശികളായ റോയ്, അഷ്റഫ് എന്നിവർ പിടിയിലായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News