
കൊല്ലം കുളത്തുപ്പുഴയില്‍ പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ കേസില്‍ കുട്ടികളുടെ മാതാവും കാമുകനും റിമാന്‍റില്‍.
കുളത്തുപ്പുഴ ചതുപ്പില്‍ വീട്ടില്‍ സുരഭി (25), ഷംസിയ മന്‍സിലില്‍ ഷാന്‍ (32) എന്നിവരാണ് റിമാന്‍റിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് നാലും, രണ്ടും വയസുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് മാതാവ് സുരഭിയും ഷാനും ഒളിച്ചോടിയത്.
തുടര്‍ന്ന് സുരഭിയുടെ മാതാവിന്‍റെയും ഭര്‍തൃ പിതാവിന്‍റെയും പരാതിയില്‍ കേസെടുത്ത പോലീസ് ഇരുവരെയും തിങ്കളാഴ്ച സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
തുടര്‍ന്നാണ് കുട്ടികളെ ഉപേക്ഷിച്ചു പോയതിനു ജുവനൈല്‍ ജസ്റ്റിസ് നിയപ്രകാരം ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തത്.
കുഞ്ഞുങ്ങളെ ഉപേക്ഷിച്ച സുരഭി ഒന്നാം പ്രതിയും ഇതിന് പ്രേരിപ്പിച്ച കുറ്റത്തിന് ഷാന്‍ രണ്ടാം പ്രതിയുമാണ്.
ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ കുളത്തുപ്പുഴ പോലീസ് വൈദ്യ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. പുനലൂര്‍ കോടതിയില്‍ ഹജര്‍ക്കിയ സുരഭിയേയും ഷാനെയും റിമാന്‍റ് ചെയ്തു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here