പെണ്‍കുട്ടിക്കൊപ്പം ടിക് ടോക് വീഡിയോ; കൗമാരക്കാരനെ ക്രൂരമായി മര്‍ദിച്ചും നഗ്‌നനാക്കി പെരുവഴിയില്‍ നടത്തിച്ചും സഹോദരന്‍

ടിക് ടോകില്‍ പെണ്‍കുട്ടിക്കൊപ്പം വീഡിയോ എടുത്തതിന് കൗമാരക്കാരന്‍ നേരിട്ടത് ക്രൂര പീഡനം. പെണ്‍കുട്ടിയുടെ സഹോദരനാണ് യുവാവിനെ ബെല്‍റ്റുകൊണ്ടു ക്രൂരമായി മര്‍ദിക്കുകയും നഗ്‌നനാക്കി പെരുവഴിയില്‍ നടത്തിക്കുകയും ചെയ്തത്.

പെണ്‍കുട്ടിയുടെ സഹോദരനും കൂട്ടുകാരും ഇതിന്റെ വിഡിയോ എടുത്തു പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മറ്റു രണ്ടുപേര്‍ ഒളിവിലാണ്.

കൗമാരക്കാരന്‍ മാപ്പപേക്ഷിച്ചു കരഞ്ഞിട്ടും യുവാവും കൂട്ടുകാരും ചേര്‍ന്ന് അയാളെ തുടരെ മര്‍ദിക്കുകയും നഗ്‌നനാക്കി നടത്തുകയുമായിരുന്നു. സംഭഫവത്തില്‍ കൗമാരക്കാരന്റെ വീട്ടുകാര്‍ യുവാവിനെതിരെ കേസ് കൊടുത്തു.

അതേസമയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇപ്പോള്‍ കേസുമായി രംഗത്തെത്തിയിരിക്കുകയാണ്. മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ നിയമപ്രകാരമാണ് കൗമാരക്കാരനെതിരെ കേസെടുത്തിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here