ഇതാണ് ബിജെപിക്കുള്ള മറുപടി; ഇളയ ദളപതിയുടെ മാസ് സെല്‍ഫി

ചെന്നൈ: ആരാധകര്‍ക്കൊപ്പം കൂളിംഗ് ഗ്ലാസ് ധരിച്ച് പുഞ്ചിരിച്ച് നെയ്വേലിയില്‍ നിന്നും നടന്‍ വിജയിന്റെ കിടിലന്‍ സെല്‍ഫി.

വിജയിന്റെ മാസ്റ്റര്‍ ചിത്രീകരിക്കുന്ന നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍ ഭൂമി സിനിമാ ആവശ്യങ്ങള്‍ക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് ആയിരക്കണക്കിന് ആരാധകര്‍ക്കൊപ്പം നിന്നുകൊണ്ടുള്ള വിജയിന്റെ സെല്‍ഫി.

തനിക്ക് നേരെ പ്രതികാരം ചെയ്യുന്ന ബിജെപിക്ക് താരം നല്‍കിയ മറുപടിയാണിതെന്നാണ് സോഷ്യല്‍മീഡിയ അഭിപ്രായം. നിരവധി പേരാണ് വിജയിന്റെ സെല്‍ഫി ഷെയര്‍ ചെയ്തത്.

കഴിഞ്ഞദിവസം മാസ്റ്റര്‍ സിനിമയുടെ ലൊക്കേഷനില്‍ പ്രതിഷേധമുയര്‍ത്തി ചിത്രീകരണം തടസപ്പെടുത്താനുള്ള ബിജെപി നീക്കം പാളിയിരുന്നു.

വിജയ് ഫാന്‍സ് പ്രതിരോധം തീര്‍ത്തതിന് പിന്നാലെയാണ് ലിഗ്നേറ്റ് കോര്‍പ്പറേഷന്‍ ക്യാമ്പസിനകത്തെ മാസ്റ്റര്‍ എന്ന സിനിമയുടെ ചിത്രീകരണം തടസ്സപ്പെടുത്താനുള്ള നീക്കം ബിജെപി ഉപേക്ഷിച്ചത്.

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനം വിജയ് സിനിമയ്ക്ക് ഷൂട്ടിംഗിന് നല്‍കരുതെന്നും ചിത്രീകരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബിജെപി പ്രതിഷേധം.

ക്യാമ്പസില്‍ ഷൂട്ടിംഗ് അനുമതി പത്ത് ദിവസത്തേക്ക് മാത്രമായതിനാല്‍ ചിത്രീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ആയിരുന്നു സംവിധായകന്‍ ലോഗേഷ് കനകരാജിന്റെ തീരുമാനം. ഇക്കാര്യം മനസിലാക്കിയാണ് ബിജെപി പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച മുതല്‍ ലൊക്കേഷന്‍ ഉപരോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വിജയ് ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി എത്തുമെന്ന് മനസിലാക്കിയതിന് പിന്നാലെ ബിജെപി തീരുമാനം മാറ്റി ഉപരോധത്തില്‍ നിന്ന് പിന്‍വലിഞ്ഞു.

എന്‍.എല്‍.സി മെയിന്‍ ഗേറ്റിലേക്ക് മാര്‍ച്ച് നടത്തിയതിന് പിന്നാലെയാണ് ഷൂട്ടിംഗ് ലൊക്കേഷന്‍ ഉപരോധിക്കുമെന്ന് നേതാക്കള്‍ അറിയിച്ചത്. മെയിന്‍ ഗേറ്റിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകരും വിജയ് ഫാന്‍സും തമ്മില്‍ ഇടഞ്ഞത് പൊലീസ് ഇടപെട്ടാണ് പരിഹരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News