രണ്ടാം ക്ലാസുകാരന്റെ മുഖം പേപ്പട്ടി കടിച്ചു കീറി; നാട്ടുകാര്‍ പട്ടിയെ തല്ലിക്കൊന്നു

രണ്ടാം ക്ലാസുകാരന്റെ മുഖം പേപ്പട്ടി കടിച്ചു കീറി. ഇടുക്കി കട്ടപ്പനയിലാണ് ദാരുണ സംഭവമുണ്ടായത്.

അമ്മയ്‌ക്കൊപ്പം സ്‌കൂളിലേക്ക് പോവുകയായിരുന്ന കൊച്ചുതോവാള പനയ്ക്കച്ചിറ ടിംസന്റെ മകന്‍ മെബിനാണ് പട്ടിയുടെ കടിയേറ്റ് ഗുരുതരമായി പരുക്കേറ്റത്.

റോഡിലൂടെ നടക്കുകയായിരുന്ന മെബിന്റെ അടുത്തേക്ക് ഓടിയെത്തിയ പട്ടി ശരീരത്തിലേക്ക് ചാടിക്കയറുകയും നിലത്തുവീണ കുട്ടിയുടെ മുകളില്‍ കയറി പട്ടി കടിക്കുകയുമായിരുന്നു.

കണ്ണിലും മുഖത്തും കൈക്കും കടിയേറ്റ കുഞ്ഞ് ഇപ്പോള്‍ അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

അമ്മയുടെയും കുട്ടിയുടെയും നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ പട്ടിയെ ഓടിക്കുകയും രക്തത്തില്‍ കുളിച്ചുകിടന്ന മെബിനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

സംഭവ സ്ഥലത്ത് മെബിനെ കടിച്ചശേഷം മറ്റ് രണ്ടുപേരെക്കൂടി ഈ പേപ്പട്ടി കടിച്ചു. ഇതോടെ നാട്ടുകാര്‍ ചേര്‍ന്ന് പട്ടിയെ തല്ലിക്കൊല്ലുകയായിരുന്നു.

പ്രഥമശുശ്രൂഷയ്ക്കുശേഷം കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപ ത്രിയിലേക്ക് മാറ്റി. വെള്ളയാംകുടി നിര്‍മല്‍ ജ്യോതി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മെബിന്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here