
ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ പുറത്തുവന്നതോടെ ആംആദ്മി പാര്‍ടിക്ക് വന്‍മുന്നേറ്റം.
70 സീറ്റില്‍ 50ലും ആംആദ്മിയാണ് മുന്നില്‍. ബിജെപി 20 സീറ്റിലും. കോണ്‍ഗ്രസിന് ഒരു സീറ്റു പോലുമില്ല..
രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ തുടങ്ങിയത്.
എക്സിറ്റ് പോളുകള്‍ ആംആദ്മി പാര്‍ട്ടിക്ക് മികച്ച വിജയമാണ് പ്രവചിച്ചിട്ടുള്ളത്. ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ആംആദ്മി പാര്‍ട്ടി. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം ജനം അറുപത് സീറ്റ് നല്‍കുമെന്ന് ആംആദ്മി പാര്‍ട്ടി നേതാക്കള്‍ പറയുന്നു.
ഫലസൂചനകള്‍ പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനുള്ള എല്ലാ ഒരുക്കങ്ങളും ആംആദ്മി സജ്ജീകരിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here