
ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കി ആം ആദ്മി പാര്‍ട്ടി.
ഏറ്റവും പുതിയ വിവരം അനുസരിച്ച് ആകെയുള്ള 70 മണ്ഡലങ്ങളില്‍ 62ലും എഎപിയാണ് ലീഡ് ചെയ്യുന്നത്. ബിജെപി 8 സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസിന് ഇത്തവണയും ഒരു സീറ്റ് പോലും നേടാനായിട്ടില്ല.
തലസ്ഥാനത്തെ അഴിമതിക്കെതിരായ പോരാട്ടങ്ങളിലൂടെയാണ് അരവിന്ദ് കെജ്‌രിവാള്‍ ജനസ്സമ്മതി നേടുന്നത്. പിന്നീട് ദില്ലിയുടെ മുഖ്യമന്ത്രി പദത്തിലെത്തിയപ്പോളും ജനസമ്മതി വര്‍ദ്ധിക്കുകയല്ലാതെ കുറഞ്ഞിട്ടില്ല. മൂന്നാം തവണയും ദില്ലിയെ ഭരിക്കാന്‍ കെജ്‌രിവാള്‍ തന്നെയാണ് അനുയോജ്യന്‍ എന്ന് ജനങ്ങള്‍ തീരുമാനിച്ചു.
കെജ്‌രിവാളിന് ആശംസയുമായി കോണ്‍ഗ്രസ്
അരവിന്ദ് കെജ്‌രിവാളിന് ആശംസയുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തി.
ദില്ലി ജനത വീണ്ടും കെജ്‌രിവാളില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നുവെന്ന് സിന്ധ്യ. ദില്ലിയെ കൂടുതല്‍ സുരക്ഷിതവും മെച്ചപ്പെട്ടതുമാക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും സിന്ധ്യ ആശംസിച്ചു.
ആം ആദ്മി അധികാരത്തില്‍ വരുമെന്ന് ഉറപ്പായിരുന്നു
ദില്ലിയില്‍ മൂന്നാമതും ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വരുമെന്ന് ഉറപ്പായിരുന്നുവെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി.
കോണ്‍ഗ്രസിന്റെ പരാജയം നല്ല സൂചനയല്ല നല്‍കുന്നത്. ബിജെപിയുടെ വര്‍ഗീയ അജണ്ടക്കെതിരായ ആംആദ്മി പാര്‍ട്ടി വിജയം പ്രാധാന്യമേറിയതെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here