
ദില്ലി തൂത്തുവാരാനൊരുങ്ങി ആംആദ്മി പാര്‍ട്ടി. നിലവില്‍ എഎപിക്ക് 56ഉം ബിജെപിക്ക് 14ഉം ആണ് ലീഡ് നില.
ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആം ആദ്മിയുടെ ലീഡ് കുതിച്ചുയരുകയാണ്.
തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ബഹുദൂരം പിന്നിലാണ്. 70 സീറ്റുകളിലേയും ആദ്യ ഫലസൂചനകള്‍ പുറത്തു വന്നപ്പോള്‍ 55 ഇടത്താണ് ആം ആദ്മി പാര്‍ട്ടി മുന്നിട്ട് നില്‍ക്കുന്നത്. എന്നാല്‍, ചിത്രത്തിലേ കോണ്‍ഗ്രസില്ല.
അതേസമയം 70-ല്‍ 67 സീറ്റുകളും നേടി 2015-ല്‍ നേടിയ വിജയം എഎപിക്ക് ആവര്‍ത്തിക്കാനുമായില്ല.
2015-ല്‍ മൂന്ന് സീറ്റുകള്‍ മാത്രം നേടിയ ബിജെപി നില മെച്ചപ്പെടുത്താനായതില്‍ തത്കാലം ആശ്വസിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here