വിജയലഹരിയിലും ആശങ്കയോടെ ആംആദ്മി

ദില്ലി: വിജയലഹരിയിലും ആശങ്കയോടെ ആംആദ്മി പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും.

പട്പട്ഗഞ്ച് മണ്ഡലത്തില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പിന്നിലാണ്. എഎപിയുടെ ഏറ്റവും സുരക്ഷിതമായ മണ്ഡലമെന്ന് പട്പട്ഗഞ്ചിനെ വിലയിരുത്തിയിരുന്നത്. ആദ്യം ആയിരത്തിലധികം വോട്ടുകള്‍ക്ക് പിന്നിലായിരുന്നെങ്കിലും നിലവില്‍ അത് 800 കുറഞ്ഞിട്ടുണ്ട്.

ബിജെപി സ്ഥാനാര്‍ഥി രവി നേഗിയാണ് പട്പട്ഗഞ്ചില്‍ മുന്നേറിനില്‍ക്കുന്നത്.

കെജരിവാള്‍ മന്ത്രിസഭയിലെ മറ്റ് രണ്ട് മന്ത്രിമാരും പിന്നിലാണ്.

അതേസമയം, ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ഭരണത്തുടര്‍ച്ച ഉറപ്പാക്കി.

ഏറ്റവും പുതിയ വിവരം അനുസരിച്ച് ആകെയുള്ള 70 മണ്ഡലങ്ങളില്‍ 58ലും എഎപിയാണ് ലീഡ് ചെയ്യുന്നത്. ബിജെപി 12 സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസിന് ഇത്തവണയും ഒരു സീറ്റ് പോലും നേടാനായിട്ടില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here