
ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശവുമായി അരവിന്ദ് കെജരിവാള്‍.
വിജയാഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിക്കരുതെന്നും വായു മലിനമാകുന്ന തരത്തിലുള്ള ഒരു പ്രവര്‍ത്തനങ്ങളും പാടില്ലെന്നും കെജരിവാള്‍ ആവശ്യപ്പെട്ടു.
വാദ്യഘോഷങ്ങള്‍ നടത്തുന്നതിനോ മധുര പലഹാരങ്ങള്‍ വിതരണം ചെയ്യുന്നതിനോ കുഴപ്പമില്ലെന്നും അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞു.
സംസ്ഥാനത്ത് വായു മലിനീകരണം തടയുന്നതിനുള്ള ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആംആദ്മിയുടെ പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നിര്‍ദേശം അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here