കേരളത്തില്‍ തടങ്കല്‍ പാളയങ്ങള്‍ തുടങ്ങില്ല; നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി: സെന്‍സസില്‍ സര്‍ക്കാരിന് ആശങ്കയില്ല, പ്രതിപക്ഷം ആശങ്ക സൃഷ്ടിക്കുന്നു

സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ തുടങ്ങില്ലെന്ന നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി.

2012ലെ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം 2015ല്‍ തടങ്കല്‍ പാളയങ്ങള്‍ തുടങ്ങാനുള്ള ഫയല്‍ സാമൂഹിക നീതി വകുപ്പിന് കൈമാറിയത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

കേരളത്തില്‍ തടങ്കല്‍ പാളയങ്ങള്‍ തുടങ്ങാന്‍ 2012 ഓഗസ്റ്റിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തിന് നിര്‍ദേശം നല്‍കിയത്. ഈ ഫയല്‍ 2015 ഡിസംബര്‍ 18ന് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല സാമൂഹിക നീതി വകുപ്പിന് കൈമാറി.

ഈ ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ തുടങ്ങില്ല എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ആവര്‍ത്തിച്ചു. പ്രതിപക്ഷത്തിന്റെ ചോദ്യത്തിനാണ് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സെന്‍സസ് സംബന്ധിച്ച പ്രാഥമിക നടപടികള്‍ മാത്രമാണ് നടക്കുന്നതെന്നും അതിര്‍ സര്‍ക്കാരിന് ആശങ്കയില്ലെന്നും കേന്ദ്രത്തിന്റെ സെന്‍സസ് നടപടിയിലാണ് ആശങ്കയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സെന്‍സസുമായി ബന്ധപ്പെട്ട് ഭീതി പരത്തുന്നതിനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്നും ജനങ്ങളുടെ ആശങ്ക മാറ്റാന്‍ ബോധവത്കരണം നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here