ബിജെപിക്ക് വോട്ട് ചെയ്തവര്‍പോലും ഇത്തവണ കെജ്രിവാളിന് വോട്ടുചെയ്‌തോ? എങ്കില്‍ കാരണം ഇതുമാത്രമാണ്

45 ശതമാനം ജനങ്ങളും ചേരികളിലും സമാനമായ ആവാസകേന്ദ്രങ്ങളിലും താമസിക്കുന്ന നഗരമാണ് ദില്ലി.

ഇവരുടെ ജീവിതം മെച്ചപ്പെടുത്താനായി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളാണ് കെജ്രിവാളിന്റെ തുറുപ്പുചീട്ട്. 20 കിലോലിറ്റര്‍ വെള്ളവും 200 യൂണിറ്റ് വൈദ്യുതിയും സൗജന്യമായി നല്‍കിയതും മൊഹല്ല ക്ലിനിക്കുകളും (300 എണ്ണം) നാല് തട്ടിലുള്ള ആരോഗ്യ സംവിധാനവും ആരംഭിച്ചതും വിദ്യാഭ്യാസസൗകര്യങ്ങള്‍ വികസിപ്പിച്ചതും പാവപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ സഹായകമായി.

അതോടൊപ്പം സ്ത്രീകള്‍ക്ക് സൗജന്യബസ്യാത്രയും നടപ്പാക്കി. അടുത്ത ഘട്ടമായി വിദ്യാര്‍ഥികള്‍ക്കും സൗജന്യയാത്ര അനുവദിക്കുമെന്നും വാഗ്ദാനംചെയ്തു.

ലോക്സഭയില്‍ ബിജെപിക്ക് വോട്ട് ചെയ്തവര്‍പോലും ദില്ലിയില്‍ കെജ്രിവാളിന് വോട്ട്ചെയ്യുമെന്ന വിശകലനത്തിന്റെ അടിസ്ഥാനവും ഇതാണ്. സര്‍ക്കാര്‍ വിരുദ്ധവികാര

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel