ആരാണ് ഈ ‘മഫ്‌ളര്‍മാന്‍’

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഇന്ന് ഒരു മിനി കെജ്‌രിവാള്‍ ആണ് ട്വിറ്ററില്‍ താരമായിക്കൊണ്ടിരിക്കുന്നത്.

കെജ്‌രിവാളിനെപ്പോലെ തന്നെ തൊപ്പി വച്ച, കഴുത്തില്‍ മഫ്‌ളര്‍ ചുറ്റി, കണ്ണട വച്ച്, മെറൂണ്‍ കളറിലുളള ജാക്കറ്റുമായി, കുഞ്ഞു താടി മീശ വരച്ച് ചേര്‍ത്ത്, ഈ മിനി കെജ്‌രിവാള്‍ ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വോട്ടെണ്ണല്‍ ആരംഭിച്ച നിമിഷങ്ങള്‍ക്കുള്ളിലാണ് ആംആദ്മി പാര്‍ട്ടി തങ്ങളുടെ ട്വിറ്റര്‍ പേജില്‍ ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. മഫ്‌ളര്‍ മാന്‍ എന്നാണ് ഈ ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. 2500 ലൈക്കുകളും നൂറുകണക്കിന് ഷെയറുകളുമാണ് ഈ ഫോട്ടോ നേടിയിരിക്കുന്നത്.

സോഷ്യല്‍മീഡിയയിലെ നിരവധി ആരാധകര്‍ കെജ്‌രിവാളിനെ മഫ്‌ളര്‍ മാന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ശനിയാഴ്ച വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോഴും തന്റെ മഫ്‌ളര്‍ ചുറ്റിയാണ് ദില്ലി മുഖ്യമന്ത്രി എത്തിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here