
നരേന്ദ്രമോദിയെ മറികടന്ന് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ഹാട്രിക് വിജയത്തിലേയ്ക്ക്. ദില്ലി തെരഞ്ഞെടുപ്പില്‍ കെജ്‌രിവാളെന്ന നേതാവിന്റെ നേട്ടം മോദിയുടെ കളമറിഞ്ഞ് കളിച്ചത്.
വ്യക്തിപരമായ കടന്നാക്രമണങ്ങളെ വളര്‍ച്ചക്കുള്ള വളമാക്കുന്നതാണ് നരേന്ദ്രമോദിയുടെ ശൈലിയെന്ന് തിരിച്ചറിയുന്നിടത്തായിരുന്നു ആം ആദ്മിയുടെ ജയപരാജയങ്ങളെന്നതും സമീപകാല ചരിത്രം. ദില്ലി രാഷ്ട്രീയം തൂത്തുവാരാനിറങ്ങിയ കെജ്‌രിവാള്‍ ആദ്യം ലക്ഷ്യം വയ്ച്ചത് നരേന്ദ്രമോദിയെയും ബിജെപിയേയും. ഉത്തരവാദിത്തം തിരിച്ചറിഞ്ഞ് ജനത്തിന് മുമ്പില്‍ വച്ച വാഗ്ദാനങ്ങളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു.
വൈദ്യുതി ചാര്‍ജ് സൗജന്യം, സ്ത്രീകള്‍ക്ക് യാത്ര സൗജന്യം, മൊഹല്ല ക്ലിനിക്കുകളിലൂടെ കുറഞ്ഞ ചിലവില്‍ മികച്ച ചികിത്സ, സ്‌കൂളുകളുടെ മുഖച്ഛായ മാറ്റിയത്.2015-ല്‍ ഒരു പ്രതിഭാസമായിരുന്നെങ്കില്‍ ഇന്ന് ഇന്ത്യയിലെ ഏറ്റവും ജനകീയനും സ്വാധീനവുമുള്ള മുഖ്യമന്ത്രിയായി കെജ്രിവാള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here