ഓഖ്‌ലയിലെ ആപ്പ് വിജയം; ബിജെപിക്ക് കനത്തതിരിച്ചടി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ഒരുമാസത്തിലേറെയായി സമരം തുടരുന്ന ഷാഹീന്‍ബാഗ് സ്ഥിതി ചെയ്യുന്ന ഓഖ്ല മണ്ഡലത്തില്‍ ആംആദ്മി പാര്‍ട്ടി നേതാവ് അമാനത്തുള്ള ഖാന്‍ വന്‍വിജയം നേടി.

ബിജെപിയുടെ ബ്രഹാം സിംഗിനെയാണ് അമാനത്തുള്ള പരാജയപ്പെടുത്തിയത്. 2015ലെ തെരഞ്ഞെടുപ്പില്‍ ഓഖ്ല മണ്ഡലത്തില്‍ നിന്നും അമാനത്തുള്ള ഖാന്‍ 63 ശതമാനം വോട്ട് ഷെയര്‍ നേടിയാണ് വിജയിച്ചത്. ബിജെപിയുടെ ബ്രഹാം സിംഗിനെ തന്നെയാണ് അന്നും ഇദ്ദേഹം പരാജയപ്പെടുത്തിയത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ജനങ്ങള്‍ നല്‍കിയ ഷോക്ക് ട്രീറ്റ്മെന്റാണ് ദില്ലി തെരഞ്ഞെടുപ്പ് ഫലമെന്ന് അമാനത്തുള്ള പ്രതികരിച്ചു. വികസനം വിജയിക്കും, വിദ്വേഷം തോല്‍ക്കും. ഞാനല്ല, ജനങ്ങളാണ് റെക്കോര്‍ഡ് തകര്‍ത്തതെന്നും അമാനത്തുള്ള ഖാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഒരു ഘട്ടത്തില്‍ നേരിയ വോട്ടിന് പിന്നില്‍ പോയെങ്കിലും പിന്നീട് വന്‍ മുന്നേറ്റമാണ് അമാനത്തുള്ള ഖാന്‍ നടത്തിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News