‘കെജ്‌രിവാള്‍ പഠിച്ചതും മോദി പഠിക്കാത്തതും’

ഡെല്‍ഹി തിരെഞ്ഞടുപ്പ് ഫലങ്ങള്‍ വന്ന് തുടങ്ങിയപ്പോള്‍ പ്രതീക്ഷിച്ചതാണെങ്കില്‍ കൂടി കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയുടെയും മിന്നുന്ന വിജയത്തിലും മുന്നേറ്റത്തിലും ബിജെപി ഞെട്ടിയിരിക്കുകയാണ്.

കെജ്രിവാള്‍ പഠിച്ച പാഠം നരേന്ദ്ര മോദി എന്ന ബിഗ് ബ്രാന്‍ഡിനെ മനസ്സിലാക്കുന്നതിലായിരുന്നു. മോദിയെന്ന താരപ്രചാരകനേയും വോട്ടിങ് മെഷീനെയും കെജ്രിവാള്‍ പഠിച്ചെടുത്തത് രണ്ട് വര്‍ഷമെടുത്താണ്.

കൃത്യമായി പറഞ്ഞാല്‍ ഒരു ചൂലുമായി ഡല്‍ഹി രാഷ്ട്രീയം ശുദ്ധീകരിച്ച് അധികാരത്തിലേറിയ ശേഷമുള്ള ആദ്യ രണ്ട് വര്‍ഷങ്ങള്‍. കോണ്‍ഗ്രസിന്റെ പതനവും മോദിയുടെ വാഴ്ചയും നിറഞ്ഞ അതേ രണ്ടു വര്‍ഷങ്ങള്‍.മുഖ്യമന്ത്രി കസേരയില്‍ ഇരിപ്പ് ഉറയ്ക്കുന്നതിന് മുന്‍പെ ആം ആദ്മിക്ക് ദേശീയ രാഷ്ട്രീയമോഹം ഉദിച്ചതും പിഴവായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News