
രാജ്യതലസ്ഥാനം പിടിച്ചെടുക്കാനുള്ള ബിജെപിയുടെ സ്വപ്നം തകര്‍ത്തെറിഞ്ഞ് ഡല്‍ഹിയില്‍ ഹാട്രിക് വിജയം കുറിച്ച് അരവിന്ദ് കെജ്രിവാളും എ.എ.പിയും. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്കെത്തുമ്പോള്‍ വന്‍ ഭൂരിപക്ഷത്തോടെ എഎപി ഭരണത്തുടര്‍ച്ച ഉറപ്പിച്ചിരിക്കുകയാണ്.
ഏറ്റവും അവസാനം ലഭിച്ച ഫലമനുസരിച്ച് എഎപി 55 സീറ്റുകളിലും ബിജെപി 15 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുകയാണ്. അതേ സമയം 70-ല്‍ 67 സീറ്റുകളും നേടി 2015-ല്‍ നേടിയ അപ്രമാദിത്യ വിജയം എഎപിക്ക് ആവര്‍ത്തിക്കാനുമായില്ല. 2015-ല്‍ മൂന്ന് സീറ്റുകള്‍ മാത്രം നേടിയ ബിജെപി നില മെച്ചപ്പെടുത്താനായതില്‍ തത്കാലം ആശ്വസിക്കാം. കോണ്‍ഗ്രസിന് ഇത്തവണ ശൂന്യത തന്നെയാണ് എന്നതും ശ്രദ്ധേയമാണ്.വന്‍ഭൂരിപക്ഷത്തോടെ കേന്ദ്രത്തില്‍ തുടര്‍ച്ചയായി രണ്ട് തവണ അധികാരത്തിലെത്തിയിട്ടും രാജ്യതലസ്ഥാനം ബിജെപിക്ക് ഇനിയും കിട്ടാക്കനി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here