സിബിഐ ചമഞ്ഞു വ്യവസായിയുടെ പണം തട്ടാന്‍ ശ്രമം; നാടുവിട്ട് ലീന, തിരച്ചില്‍ നോട്ടിസ്

സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞു ഹൈദരാബാദിലെ വ്യവസായി സാംബശിവ റാവുവില്‍ നിന്നും പണം തട്ടാന്‍ ശ്രമം.മുഖ്യപ്രതി ലീന മരിയ പോള്‍ അന്വേഷണ സംഘത്തെ വെട്ടിച്ചു കടന്നു.

ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടു ലീനയുടെ കൊച്ചിയിലെ ബ്യൂട്ടി സലൂണിലും ചെന്നൈയിലെ വീട്ടിലും സിബിഐ നോട്ടിസ് പതിച്ചിരുന്നു.ചോദ്യം ചെയ്യലിനു ഹാജരാകാത്തതിനെ തുടര്‍ന്നു ലീനയ്‌ക്കെതിരെ സിബിഐ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചു.

രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും ലീനയുടെ ചിത്രങ്ങള്‍ സഹിതം ജാഗ്രതാ നിര്‍ദേശം നല്‍കി. സിബിഐയുടെ ഈ നീക്കത്തിനു മുന്‍പുതന്നെ ലീന രാജ്യംവിട്ടിരിക്കാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല.സമാന സ്വഭാവമുള്ള സാമ്പത്തിക തട്ടിപ്പു കേസില്‍ ലീനയും ഭര്‍ത്താവ് സുകേശും നേരത്തെ അറസ്റ്റിലായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News