മുന്‍ കാമുകന്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ച കോളജ് അധ്യാപികയുടെ മരണത്തില്‍ പ്രതിഷേധം

മുന്‍ കാമുകന്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കോളജ് അധ്യാപിക അങ്കിത പിസ്സുഡെ (25)യുടെ മരണത്തില്‍ പ്രതിഷേധം.മുംബൈയിലാണ് സംഭവം.

പ്രതിക്കു വധശിക്ഷ ആവശ്യപ്പെട്ടു നാട്ടുകാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായി. കേസിലെ വിചാരണ സംസ്ഥാന സര്‍ക്കാര്‍ അതിവേഗ കോടതിക്കു കൈമാറി.തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ റോഡുകള്‍ ഉപരോധിക്കുകയും ടയറുകള്‍ കത്തിച്ചു ഗതാഗതം തടയുകയും ചെയ്തു. പലയിടങ്ങളിലും കല്ലേറുണ്ടായി.

മൃതദേഹവുമായി എത്തിയ ആംബുലന്‍സിനു നേരെയും കല്ലേറുണ്ടായെന്നാണു റിപ്പോര്‍ട്ട്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഹിന്‍ഗന്‍ഘട്ടില്‍ കൂടുതല്‍ പൊലീസിനെയും ദ്രുതകര്‍മ സേനയെയും വിന്യസിച്ചു. വാര്‍ധ ജില്ലയില്‍ സുരക്ഷയും ജാഗ്രതയും വര്‍ധിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News